2011, ജൂലൈ 30, ശനിയാഴ്‌ച

ചൊവ്വാ ദോഷം


മാ­പ്പു­ചോ­ദി­ക്കുന്നു ഞാനെ­ന്റെ­യോ­മലേ
മാംസ­ദാഹം കലി­മൂ­ത്ത­യി­ന്നലെ
മനസ്സും ശരീ­­രവും മര­വി­ച്ച­രാ­ത്രി­യിൽ
മ്ളേഛ­മെൻ മജ്ജ­കൾ നിന്നെ­യ­റി­ഞ്ഞുവോ

കറുത്ത പുക­ച്ചു­രു­ളു­ക­ളെൻ തുരു­മ്പിച്ച
ഗോവ­ണി­പ്പടി കയ­റി­യിറങ്ങിയ വേള­യിൽ
കൂരി­രുട്ട്​‍്‌ കീറി­മു­റിച്ചു ഞാൻ നിന്റെ
കന­പ്പെ­ട്ട­തെല്ലാം കവർന്നെ­ടു­ത്തുവോ

ജാതകം കുറി­ക്കുന്ന പണി­ക്ക­രുടെ
ജീവ­നി­ല്ലാത്ത കരുക്കളിലാണു;
വേദ­മ­ന്ത്ര­ങ്ങൾ വീർപ്പു­മു­ട്ടുന്ന
വാർദ്ധക്യ പൗരോ­ഹിത്യ­ത്തിന്റെ
വെറു­പ്പിന്റെ നാവിൻ തുമ്പി­ലാണു ജീവിതം


ആതു­രാ­ല­യ­ത്തിലെ കാവൽ ഭട­ന്മാ­രിന്നു
ശവ­ശ­യ­ന­ത്തിനു കോപ്പൊ­രു­ക്കു­ക­യാണു
വിദ്യ­യിന്നു വിള­മ്പി­ത്ത­രേ­ണ്ട­വൻ
നിർബന്ധ­ രതി വിദ്യ­ഭ്യാ­സ­ത്തിനു
മുറ­വി­ളി­കൂ­ട്ടു­ക­യാണു

തിയറിയും പ്രാക്ടി­ക്കലും പോരാഞ്ഞു പണ്ഡി­തൻ
തിസി­സെ­ഴു­താ­നി­റ­ങ്ങി­പ്പു­റ­പ്പെ­ടു­ക­യാണു
തെരു­വിന്റെയോരോ കോണി­ലു­മി­ന്ന­നാ­ഥത്വം
തേങ്ങ­ലു­ക­ള­മർത്തി തൂങ്ങി­ക്കി­ട­ക്കു­ക­യാണു

ഓരോ രതി­മൂർഛ­യി­ലു­മി­ന്നൊ­രാ­യിരം കൗമാരം
ഓടി­ക്കി­തച്ചു വീണ­ടി­യു­ക­യാണു
ഓരോ വർണ്ണ­ങ്ങ­ളി­ലൊരു നൂറു കൊടി­ക­ളിൽ
ഒന്നു­മ­ല്ലാതെ ജിവിതം പാറി­ക്ക­ളി­ക്ക­യാണ്‌

കരി­മൂർഖന്റെ നാവിലെ കരു­ത്തു­പോ­രാഞ്ഞ്‌ യൗവ്വനം
കറുപ്പും വെളുപ്പും കലർത്തി­യാ­ടു­ക­യാണു
കാവൽ നായയ്ക്കു ശവ­മ­ഞ്ച­മൊ­രു­ക്കേ­ണ്ട­വൻ
കോറ­ത്തു­ണി­യി­ലു­മി­ന്ന­ഴി­മതി നട­ത്തു­ന്നു.

ഓരോ മനു­ഷ്യ­നു­മി­ന്നൊരു കോടി­യ­ണു­ക്ക­ളായ്‌
തന്നോ­ടു­തന്നെ പോരി­ന്നൊ­രു­ങ്ങുന്നു
നീതി­ന്യാ­യ­ങ്ങ­ളിൽ ഭിക്ഷ­തേ­ടു­ന്ന­യാ­ച­കനെ
നിയമ കുടീരം കല്ലെ­റി­ഞ്ഞാ­ട്ടു­ക­യാണു

വേദ­ങ്ങ­ളി­ലെ­ഴു­താത്ത  വേറിട്ട വച­ന­ങ്ങൾ
വജ്രാ­യു­ധ­ങ്ങ­ളായ്‌ പുരോ­ഹി­തൻ
വീശി­യു­റ­ഞ്ഞാ­ടു­ക­യാണു
വാതാ­യ­ന­ങ്ങ­ളി­ലെ­ല്ലാ­മ­ഭയം തേടി­യൊ­ടു­വിൽ ഞാൻ
വീണൊ­ടു­ങ്ങു­ക­യാണു നിൻദോഷം നിറഞ്ഞ
വിൺവെ­ളി­ച്ചൊ­വ്വാ­ഗ്ര­ഹ­ങ്ങ­­ളിൽ

2011, ജൂലൈ 26, ചൊവ്വാഴ്ച

സമാന്തരം


മണൽ കൂനകളുടെ വിസ്തൃതിയിൽ
പകച്ചു നില്ക്കുമ്പൊഴും
വാക്കുകളുടെ ഭാണ്ഡങ്ങൾ എന്നിൽ
കുരുക്കഴിയാതെ കിടക്കുന്നു
ആൾക്കൂട്ടങ്ങൾക്കിടയിൽ അർത്ഥമില്ലാതെ
അലഞ്ഞു തിരിയുമ്പൊഴും
എന്തുകൊണ്ടോ ഞാൻ മാത്രം
ഒറ്റപ്പെട്ടു പോവുന്നു
ഇടമുറിയാതെ ഒഴുകുന്ന വാക്കുകളിൽ
ഞാൻ അസൂയാലുവാകുന്നു


എന്റെ ലുബ്ധതയ്ക്കു മുന്നിലെറിയുന്ന
മുതലാളിത്തത്തിന്റെ നോട്ടുകെട്ടുകൾ
എന്റെ അരസികതയ്ക്കു സമാന്തരമാവുന്ന
മടുപ്പിന്റെ ഹാസ്യ പ്രകടനങ്ങൾ

സ്വപ്നങ്ങൾ,സ്വരച്ചേർച്ചകൾ,സായന്തനങ്ങൾ
ഞാൻ മാത്രം നഷ്ടപ്പെടുന്നു


ഉദയവും അസ്തമയവും സമയക്രമമില്ലാതെ
നിരന്തരം എന്നിലൂടൊഴുകുന്നു
നഷ്ടമാവുന്ന പ്രണയ വർണ്ണങ്ങൾ
വീണുടയുന്ന സ്വപ്ന ഗീതികൾ
എല്ലാം തമ്മിലലിഞ്ഞു നില്ക്കുമ്പൊഴും
ഒന്നും ഒന്നിനോടു ചേരാതെയാവുന്നു


നരകയറിയയെൻ ആകാശ മേടയിൽ
ഒന്നു കണ്ണുടക്കാൻ പോലുമാവാതെ
വിദൂര ഭാവങ്ങളെ മോഹങ്ങളിൽ ചാലിച്ച്
ഏതോ അജ്ഞാത കാലചക്രങ്ങളിൽ
ഞാൻ കറങ്ങിത്തിരിയുന്നു


ഇവിടെ,
പ്രതീക്ഷകൾക്കും പ്രത്യാശകൾക്കും മുകളിൽ
പർവ്വത സമാനമായൊരു നിസ്സംഗത
എന്നിൽ കുടികൊള്ളുന്നു

നിനക്കായ് തീറെഴുതിയെൻ ജന്മമെന്നു
അത്രമേൽ ഉറച്ചു പറയുമ്പൊഴും
ഞാനും നീയും ബന്ധമില്ലാത്ത രണ്ടു ധ്രുവങ്ങളിലേക്കു
വലിച്ചെറിയപ്പെടുന്നു


എന്റെ സിരകളിലടിക്കുന്ന മണൽ കാറ്റുകളും
എന്നിൽ കുരുത്ത്, എന്നിലുയിർത്തു നില്ക്കുന്ന
ഈത്ത്പ്പനകളും ഒരുനാളൊരു വേളയിൽ
എന്റെ വെയിലിനെ ശമിപ്പിക്കും കണം വരെ
ഞാനീ അസ്ഥിര ഭാവങ്ങൾക്കു
കൂട്ടു കിടക്കട്ടെ
//////////////////////////////////////////////////////////////


 

2011, ജൂലൈ 20, ബുധനാഴ്‌ച

മകനോട്


മകനേ,
കരുതിവെയ്ക്കുക നിന്നോർമ്മകൾ
ഓർമ്മകൾ ഒട്ടും ക്ഷയിച്ചുപോകാതെയൊരു
കടുത്ത താഴിട്ടു പൂട്ടി വെയ്ക്കുക
ഓർമ്മകളോരോന്നും നൂറു പൊൻപണം
വിലയാകും നാൾ വരെ കരുതിവെച്ചീടുക
മനസ്സിന്റെയുള്ളിൽ ലാവ കണക്കെ
ഓർമ്മകൾ തിളച്ചുരുകുന്ന നേരവും
മൌനം ദീക്ഷിച്ചു അലസനായീടുക
ഒരുനാൾ ഒരുപുലരിയിലെന്നെങ്കിലും
കരിമ്പാറകൾ ഭേദിച്ചു ഓർമ്മകൾ
തെളിനീരായ് മഹാപ്രവാഹമായ്
തീയണയ്ക്കും നാൾവരെ കാത്തു കിടക്കുക


കൂട്ടലും കിഴിക്കലും ശാസ്ത്രവുമൊക്കെയായ്
പള്ളിക്കൂട മുറ്റം നിരങ്ങിയ വേളയിൽ
പഠിക്കുവാനത്ര മേൽ വീറും വാശിയും
പ്രകടമാക്കി പ്രതിഭയായ് മാറിലും
ഉടുമുണ്ടിനു പകരമൊരു തുണ്ടു പോലും
മാറ്റിയുടുക്കുവാനില്ലാത്ത കാരണം
പഠിപ്പു മുടക്കി പള്ളിക്കൂട പടിയിറങ്ങാൻ
വിധിക്കപ്പെട്ട വേളയെ വെറുതെയെങ്കിലും
മറവിയുടെ ചവറ്റുകുട്ടയിൽ വലിച്ചെറിയാതിരിക്കുക


മതവും മാമൂലുകളും ലഹരിയായനാൾ
കുന്തിരിക്കപ്പുകയും ശ്വസിച്ച് നിലവിളക്കിൽ
എണ്ണപകരും മുഹൂർത്തവും കാത്ത്
അന്യന്റെ കരുണയിൽ വയറിന്റെ
എരിപൊരി നീക്കിയ നാളുകൾ
ഒരിക്കലും ഓർമ്മതൻ ചെപ്പിൽ നിന്നു
കോരിയൊഴിച്ചു കളയാതിരിക്കുക


വിശ്വാസവും പ്രമാണവും തലച്ചോറിൽ ബാധിച്ച്
പുരോഹിത വൃന്ദത്തിനു റാൻ മൂളി നടക്കയിൽ
ഭാവി വർത്തമാനങ്ങളിൽ വ്യാകുലത കാട്ടാതെ
ഇടത്താന വലത്താനയെന്നമട്ടിൽ വൈദിക വാക്യം
ചുമലിലേറ്റി നാൾ കഴിയുന്ന പൊഴുതിലും
എഴുത്താണിതൻ ചലനമഹങ്കാരമെന്നു ചൊല്ലി
കറിവേപ്പില കണക്കെ എടുത്തിട്ട വേളയെ
കറുത്ത അക്ഷരങ്ങളിൽ കുറിച്ചു വെച്ചീടുക


വേണ്ടുവോളം ക്ഷീരം ചുരത്തി ക്ഷീണിച്ചു പോകയിൽ
ഒരുനേരമെല്ലാം മറന്നൊന്നുറങ്ങുവാൻ
താങ്ങാച്ചുമടൊന്നിറക്കിയല്പം ദാഹം തീർക്കുവാൻ
ഒരുപാടു കൊതിച്ചോടിവരികയിൽ പടിയടച്ചന്നു
യന്ത്ര മുരൾച്ചയും ഗന്ധക വേഴ്ച്ചയും കൂടിക്കലർന്ന
നഗര മാലിന്യം ശ്വസിക്കുവാൻ മാത്രമായ്
കൈകൊട്ടിയാട്ടിയോടിച്ച ബന്ധു ജനങ്ങളെ
സ്വപ്നത്തിൽ പോലും പൊറുക്കാതിരിക്കുക


ഒടുവിലിന്നൊരു നാൾ ക്ഷയരോഗം ബാധിച്ച്
വെറുപ്പിൻ വേലികളതിരിട്ടൊരു മൂലയിൽ
സർക്കാരാതുലായത്തിൽ കാരുണ്യമറ്റൊരു
മൂർത്തിതൻ രഥചക്ര ശബ്ദം കാതോർത്ത്
കാവൽ പട്ടിയെപ്പോലെ വേച്ചു വേച്ച്
കഫം തുപ്പുവാനൊരു കോണു തേടി
കാത്തു കിടക്കുന്ന നേരത്ത് ഭത്സിച്ചു
കടന്നുപോയ ഗുമസ്തനെ ഒരാണ്ടൊരുയുഗം
കഴിഞ്ഞുപോകിലും കല്ലെറിയാൻ തയ്യാറെടുക്കുക


ഓർമ്മകൾ മുത്തായ് പവിഴമായ് പൊൻ
പണമായമൃതായ് കുരൽ ചീന്തിത്തെറിച്ച്
ഒരായിരം നാക്കായ് ഒരുകോടി വാക്കായ്
അക്ഷരങ്ങളോരോന്നിനും അൻപതു
യൂറോ കണക്കിനു എണ്ണിയെടുക്കും നാൾ വരെ
മായാതെ മറയാതെ മനസ്സിന്റെയുള്ളിൽ
ചങ്ങലക്കെട്ടിട്ടു പൂട്ടിവെച്ചീടുക
 

മുൻവാക്ക്

അക്ഷര­ങ്ങ­ളിൽ നിന്ന്‌ അക്ഷ­ര­ക്കൂ­ട്ട­ങ്ങ­ളായ്‌
 വാക്കു­കൾ കുരൽ ചീന്തി­ത്തെ­റി­ക്കു­ക­യാണ്‌.
വക­വ­തി­രി­ല്ലാത്ത വാക്കു­ക­ളുടെ മേള­ങ്ങളെ
കവി­ത­യെന്നു ഞാൻ വിളി­ക്കു­ന്നു.
മന­സ്സിൽ വിരി­യുന്ന വർണ്ണ­ങ്ങ­ളിൽ,
അസ്വ­സ്ഥ­ത­യിൽ പുക­യുന്ന നിമി­ഷങ്ങളിൽ,
അടി­ച്ച­മർത്ത­പ്പെ­ടുന്ന ആത്മ­വി­കാ­ര­ങ്ങ­ളിൽ,
 കൂട്ടി­ല­ട­യ്ക്ക­പ്പെ­ടുന്ന ബാല­രോ­ദ­ന­ങ്ങ­ളിൽ,
വഴിപിഴ­ച്ചെ­ല്ലാ­മൊ­ടുങ്ങി കരി­ന്തിരി പട­രുന്ന
യൗവ്വന  വി­ലാ­പ­ങ്ങ­ളിൽ എല്ലാം ഞാൻ
കവിതയ്ക്കു കാതോർക്കു­ന്നു.
വേദ­നയും കവി­തയും ഒരേ നാണ­യ­ത്തിന്റെ
ഇരു­പു­റ­ങ്ങ­ളാ­വു­മ്പോൾ അത്‌ ജീവ­ത­മാ­കു­ന്നു.
കവി­ത­യിൽ അവ­ന­വന്റെ ആത്മ­സത്ത
കണ്ടെ­ത്തു­മ്പോൾ  ജീവിതം താള­ല­യ­മാ­കു­ന്നു.
രാഗ­സ­മൃ­ദ്ധ­മായ ഒരു ജീവി­തത്തിന്‌
കവിത കാര­ണ­മാ­കു­മ്പോൾ കാവ്യ രചന
അർത്ഥ പൂർണ്ണമാകു­ന്നു. കാല­മുള്ള
 കാല­മെല്ലാം കവിത  നിലകൊ­ള്ളു­മ്പോൾ
കാവ്യ­ഭാ­വ­മ­ല്ലാ­ത്ത­തെല്ലാം അക്ഷ­ര­ങ്ങ­ളിൽ
തന്നെ കുരു­ങ്ങി­ക്കി­ട­ക്കട്ടെ

                                          ‌-മമ്പാ­ടൻ മുജീബ്‌

അവസ്ഥാന്തരങ്ങൾ

വേനലിന്റെ ഉഛസ്ഥായിയിൽ ഞാൻ
വെള്ളപ്പൊക്കം സ്വപ്നം കാണുന്നു
തണുത്തുറയുന്ന പാതിരകളിൽ
വെയിലിന്റെ വരവു പ്രതീക്ഷിക്കുനു
എന്റെ ഇരുളുകളിൽ വെളിച്ചത്തെയും
പ്രഭാതങ്ങളിൽ അസ്ത്മയത്തെയും
ഏകാന്തതയിൽ ശബ്ദാധിക്യത്തെയും
കനവു കണ്ടു ഞാൻ കാലം കഴിയുന്നു


ഭാഷയും വേഷവും ഒന്നു ചേർന്നു
അസ്തിത്വമില്ലാത്തൊരു ഭോഷ്ക്കാവുന്ന
പ്രവാസം മരവിച്ച മെത്ത തന്നെയാണു


ഈത്ത മരത്തോപ്പുകളിൽ നിന്നും
ഗോതമ്പു വയലുകളിൽ നിന്നും
കാറ്റൊഴുകി എന്നിലെത്തുമ്പോൾ
പഴുത്ത കോൺക്രീറ്റു പകരുന്ന
കടുത്ത വസന്തമല്ലാതെ മറ്റെന്താണു
എനിക്കായ്‌ കരുതിവെയ്ക്കുക


ഏറ്റവും പ്രസക്തമയൊരു വർണ്ണം
അകക്കാഴ്ച്ചയിൽ നിന്നു പോലും
അകന്നു കഴിയുമ്പോൾ
തൃതീയമായൊരു ലോകത്തു
കൂട്ടിച്ചേർക്കാനൊരു നിറമില്ലാതെ
കറുപ്പു വെളുപ്പു കലർത്തി ഞാൻ
കോലമിടുന്നു


ചിന്തിക്കുവാനൊരു ഭാഷ
സംസാരിക്കുവാനൊരു ഭാഷ
എന്റെ പ്രവർത്തനങ്ങളിലെ മറു ഭാഷ
ഭാഷപ്പെരുമയിൽ ഞാൻ
അഹന്ത കൊള്ളുമ്പോൾ
സ്വന്തം വികാരങ്ങൾക്കു പോലും
ഒരു മൊഴിയില്ലെന്നു ഞാൻ തിരിച്ചറിയുന്നു


ഇവിടെ ഞാനെന്ന വ്യക്തി
ഒരു സർവ്വ നാമത്തിലൊതുങ്ങുന്നു

ഇനിയൊരു നാൾ
കാലത്തിനും അവസ്ഥയ്ക്കുമൊപ്പം
കാർമേഘത്തിനും കടലിടുക്കിനും സമാന്തരമായ്
എനിക്കെന്റെ മാർഗ്ഗം സ്വന്തമായ്
താണ്ടാൻ കഴിയുന്ന നാൾ വരെ
ഞാനീ അവസ്ഥാന്തരങ്ങൾക്കിടയിൽ
അലഞ്ഞു തിരിയട്ടെ

wxwxwxwxwxwxwxwxwxwxwxwxwxwxw

2011, ജൂലൈ 18, തിങ്കളാഴ്‌ച

അധി­നി­വേശം


ചോര­തു­ടി­ക്കുന്ന മെഹ്ബൂബെ റഹ്മ­ത്തിനു
ഗോതമ്പു നിറ­മുള്ള നിഷാ­നാ­കാ­സി­മിനു
സ്നേഹി­ക്കാ­ന­റി­യുന്ന ഒരു പാട്‌
ഇറാ­നി­യൻ യുവ­ത്വ­ത്തിന്‌

എന്റെ ചാര­ക്ക­ണ്ണു­കൾ നിന്നെ
എന്നോ അളന്നു കഴി­ഞ്ഞി­രി­ക്കുന്നു
വിധി മുൻകൂ­ട്ടി തയ്യാ­റാ­ക്കി­കൊണ്ടു
വിചാ­രണ നട­ത്തു­ക­യാണു ഞാനി­പ്പോൾ

നീ ആവർത്തി­ച്ചു­ന്ന­യി­ക്കുന്ന നിന്റെ ഊർജ്ജ തന്ത്രവും
ഒരി­ക്കലും തല കുനി­ക്കാത്ത ഉരി­ശൻ നയ­ത­ന്ത്രവും
എന്റെ സാമ്രാ­ജ്യത്വ നയ­ങ്ങൾക്കു
ഞാനൊരു ഭീഷണിയായ്‌ കാണുന്നു

ലോക­ശ­ക്തി­കൾക്കു മുന്നിൽ നിന­ക്കു­ഞാ­നൊരു
ഭീക­ര­മു­ഖാ­വ­രണം നല്കും
പിന്നെ,
നാലാംകിട രാഷ്ട്ര­ങ്ങൾ നിന്നെ­യെ­തിർക്കാൻ
പുതി­യൊരു ഉദാര സാമ്പ­ത്തിക നയ­മെ­റിയും
ആണ­വോർജ്ജ ഏജൻസി, ഐക്യ­രാ­ഷ്ട്ര­സഭ
നിന്റെ വിധി­യെ­ഴുത്തു തുട­രു­ക­യാണു

ബറ­ദേ­യിയുടെ വിവ­രണവും
ബിബി­സിയുടെ വർണ്ണ­നയും
നീ നിയ­ല്ലാ­താ­യി­ത്തീരും വരെ
നിന്നെ ഞാൻ വേട്ട­യാ­ടി­ക്കൊ­ണ്ടി­രിക്കും

വേട്ടാ­ളന്റെ മന്ത്ര­ത്തിൽ വിധി­മാറും പോലെ
കാട്ടാളനെൻ മാന്ത്രി­ക­ത­യിൽ നീ മാറും വരെ
ഞാൻ നിന്റെ ഭ്രമ­ണ­പഥം മുഴു­വൻ
നിന്നെ ഗമിച്ചു കൊണ്ടി­രിക്കും
ഒടു­വിൽ,

വാദിയും വിധി­കർത്താവും ഞാനാ­കു­മ്പോൾ
നിന്റെ യുവ­ത്വ­ത്തിനു മേൽ
നിന്റെ എണ്ണ­ക്കി­ണ­റു­കൾക്ക്‌ മേൽ
നിന്റെ സാമ്പ­ത്തി­കാ­ടി­ത്ത­റ­യ്ക്കു­മേൽ
ഞാനെന്റെ അധീശത്വം സ്ഥാപിക്കും
ക്ളസ്റ്റർ ബോംബു­കളും ക്ളോറിൻ വാത­ക­ങ്ങളും
നിന്റെ പുതിയ തല­മു­റയുടെ
പ്രത്യു­ത്പാ­ദന ശേഷി­വരെ
കവർന്നെ­ടു­ക്കു­മ്പോൾ
നീ വീണ്ടും നീയ­ല്ലാ­താ­യ്ത്തീ­രുന്നു

എന്റെ അധി­നി­വേ­ശ­ത്തിൽ
ഒരു പുതു­രാഷ്ട്രം പിറ­ക്കു­മ്പോൾ
നിന്റെ പുത്തൻ യുവ­ത­യുടെ
ജനി­തക ഘട­ന­വരെ മാറി­യി­രിക്കും

എനിക്കോ­ശാന പാടാൻ
എന്നെ അനു­സ­രി­ക്കാൻ
എന്റെ അധീ­ന­തയെ അംഗീ­ക­രി­ക്കാൻ
നീ എപ്പഴോ പഠി­ച്ചി­രിക്കും

നിന്റെ താളി­യോ­ല­കളും മത­ഗ്ര­ന്ഥ­ങ്ങളും
നിന്റെ വിശ്വാ­സ­ങ്ങളും പ്രമാ­ണ­ങ്ങളും
ചരി­ത്ര­ങ്ങളും ചിഹ്ന­ങ്ങളും
എല്ലാ­മെ­നി­ക്ക­നു­സ­രി­ച്ചി­രിക്കും

ഞാൻ  ചുട്ടെ­രിച്ച നിന്റെ സാംസ്കാ­രി­ക­ത­യിൽ
വെഞ്ചെ­രി­ക്കാനെനിക്കൊന്നു­മി­ല്ലാ­താ­വു­മ്പോൾ
എവി­ടെയോ ഞാൻ തേടി­യെ­ടുക്കും
മരി­ച്ചിട്ടും മരി­ക്കാ­ത്ത­നിൻ അത്മ­ധൈര്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

സ്നേഹംവച­ന­ങ്ങളുടെ ആൾത്താ­ര­യിൽ നിന്നും
ഇവാ­നി­യോസ്‌ ഇട­വ­ക­യോടു പറഞ്ഞതു
സ്നേഹ­മാ­യി­രുന്നു

പീഡ­ന­ങ്ങ­ളുടെ മുൾക്കെ­ട്ടു­കൾക്കി­ട­യിൽ
ദൈവ­ദൂ­തൻ സ്വന്തം ജന­ത­യോടു
പ്രസം­ഗി­ച്ചതും സ്നേഹ­മാ­യി­രുന്നു

തൂലി­ക­ത്തു­മ്പിലെ ഈറ്റുനോ­വിൽ നിന്നും
കവിവചനം ഇറ്റു വീണതു
സ്നേഹ­മാ­യി­രുന്നു

കന­കാ­മ്പരം കൈമാ­റുന്ന
സ്വപ്ന ദർശനം കൊതി­ക്കുന്ന
പാവന സ്നേഹം

കുപ്പി­വ­ള­കൾ വീണു­ട­യുന്ന
ചർമ്മ­ങ്ങ­ളിൽ നിന്നും
ചോര­പൊ­ടി­യുന്ന
ഒരു സ്വപ്ന­മായ്‌ എഴു­തി­ത്ത­ള്ളുന്ന
രക്ത­രൂ­ഷിത സ്നേഹം

അറ­ഫാ­ത്തിന്റെ ആശു­പ­ത്രി­ക്കി­ട­യിൽ
ആശ്ര­യ­മ­റ്റ­വന്റെ അന്ത്യാ­ഭി­ലാഷം പോലെ
സ്നേഹം
അഫ്ഘാ­നി­ക­ളുടെ യുദ്ധ­­ക്കെ­ടു­തി­ക­ളിൽ
ബോംബു വർഷ­ത്തി­നി­ട­യിലെ
അത്താ­ഴ­പ്പൊ­തി­പോലെ സ്നേഹം
ഗ്വാണ്ടി­നാ­മോ­യിലെ നര­­വേ­ട്ട­യ്ക്കി­ട­യിൽ
ക്ളോസ­റ്റിനു­ള്ളിലെ വിശുദ്ധ വചനം പോലെ
സ്നേഹം

ഒടു­വിൽ
സ്നേഹം വളർന്നു
അടു­ക്ക­ള­യിൽ നിന്നും
അന്താ­രാഷ്ട്ര ഉച്ച­കോ­ടി­യി­ലേക്കു
രാധ­യിൽ നിന്നു, രമ­ണ­നിൽ നിന്നു
രതി­ക്രീ­ഢ­കളുടെ രണ്ടാമൂഴ­ത്തി­ലേക്കുപിന്നെ,
ഭാര്യക്കു രണ്ടു ടീസ്പൂൺ സ്നേഹം
മകൾക്കു ഒരു മാത്ര­സ്നേ­ഹം
പോമ­റേ­നി­യനു സ്നേഹ­ത്തിന്റെ
രണ്ടു ബിസ്കറ്റ്‌
നാളെ
ക്യാപ്സൂ­ളുകളും തൻമാ­ത്ര­കളും
പിന്നിട്ട്‌
തപി­ക്കുന്ന ഹൃദ­യ­ങ്ങ­ളിൽ നിന്നു
തെന്നി­മാറി
ഒരു പുതിയ സൈബർ ലോകത്ത്‌
ഒരൗൺസിന്‌ ഒമ്പതു യൂറോ
കണ­ക്കിൽ
സ്നേഹം തൂക്കി വിൽക്കും വരെ
എനി­ക്കെന്റെ സ്നേഹ നിദ്ര.


wwwwwwwwwwwwwwwwwww

സൗമ്യേ നിന­ക്കായ്


ഇനിയും തുടി­കൊ­ട്ടി­പ്പാടം ഞാനോ­മലേ
നിന­ക്കായ്‌ എൻ ഹൃദ­യ­ത­ന്ത്രി­ക­ളിലെ
ഒടു­ക്കത്തെ വിഷാ­ദവും ഒഴു­കി­ത്തീരും വരെ
ഇനി­യും ഉറ­ഞ്ഞാടി മൊഴിയാം ഞാൻ പ്രിയേ
എന്നോർമ്മ­ക­ളുടെ ഭാണ്ഡ­ത്തി­ലെ­യോരോ
ഉറ­വയും കിനി­ഞ്ഞൊ­ഴിയും നാൾവരെ
ഒരു കീറു­വെ­ളിച്ചംപോലു­മെത്തി നോക്കാത്ത
കള്ള­ക്കർക്കി­ടക രാവി­ലൊരു കരിം­പൂ­രാട നാളിലെ
കര­ച്ചിലിൽ തുടക്കം കുറി­ച്ചൊരു ജീവിതം
കവടി നിരത്തി പ്രവ­ചിച്ച മത­പൗ­രോ­ഹിത്യ
മേൽക്കോയ്മ മുത­ല­റി­യുന്നു ഞാനോർമ്മ­യിൽ
കാലുള്ള നാളിന്റെ കാല­ക്കേ­ടെന്റെ തല­യിൽ
ചില്ലി­ക്കാ­ശി­നായ്‌ ചാർത്തിയ കാപാ­ലി­കൻ തൊട്ട്‌
പുത്ര­ജന്മം ദാമ്പത്യപട്ടട തീർക്ക­ലാ­ണെന്ന
പുരോ­ഹിത വേദാ­ന്ത­മുൾക്കൊണ്ട മാതൃ­ഹൃ­ദയം വരെ
രണ്ടാം വേളി­ക്കൊരു കാരണം തേടുന്ന വേള­യിൽ
വീണു­കി­ട്ടി­യ­താ­ണ­ഛ­നെൻ ജന്മ­നക്ഷത്ര പ്രവ­ചനം
പള്ളി­ക്കൂട നാളിലെ വിശ­പ്പ­ട­ക്കാ­നായ്‌ ഞാനു­പ്പുമാ
മോഷ്ടി­ച്ച­താ­ണെന്ന ഗുരു­വാക്യം തുല­ച്ചെ­റി­ഞ്ഞതു
പഠി­ക്കാ­നുൾക്ക­രു­ത്തു­മാ­വേ­ശവും അത്ര­മേൽ
പേറി­ന­ട­ന്നൊരു ബാല്യ­മാ­ണെ­ന്ന­റി­യുന്നു
കുന്തി­രിക്കം പുക­യുന്ന കറുപ്പു ഹൃയ­ങ്ങ­ളിൽ
കുമ്പ­സാരം വിൽക്കുന്ന പള്ളി­മേ­ട­ക­ളിൽ
കീർത്ത­ന­ത്തിനു പിറ­കിൽ കൂർത്ത­രാ­യു­ധം
കൊണ്ടു­ന­ട­ക്കുന്ന മേലാ­ളർക്കിടയിൽ
കാണാതെ പോയെ­തെൻ ജീവി­ത­മോ­ഹന
കൗമാ­ര­മാ­ണെന്നു തിരി­ച്ച­റി­യുന്നു ഞാൻ
നഗ­രഹൃദ­യ­ങ്ങ­ളിൽ ആർത്ത­ല­ച്ചൊ­ഴു­കുന്ന
പാനോ­പ­ചാ­ര­ങ്ങ­ളിൽ തല­ത­ല്ലി­ത്തീർന്നതു
നിത്യ­ദാ­രി­ദ്ര്യ­ത്തിൽ നിന്നും മുക്തി­കാം­ക്ഷി­ക്കുന്ന
നരകതീർത്ഥ­സ­മ­മെൻ ജീവി­ത­മാ­കുന്നു
ഇനിയുംകുരൽ ചീന്തി­ക്കാട്ടാം ഞാനാ­തിരേ
വെളിച്ചം തല­നീട്ടി നോക്കാത്ത വാഴ്‌വിലൊരു
മൂല­യി­ലെ­വി­ടെയോ ഞാന­റി­യാ­തെ­യെന്നെ കൊതി­പ്പിച്ച്‌
ആയിരം ഭാവ­ങ്ങ­ളി­ലാ­യിരം വാക്യ­ങ്ങ­ളായ്‌
ഒരു നാൾ ഒരു കണ­മൊരു മുഹൂർത്തം വരും­വരെ
വെളി­പ്പെടാ­നാ­വാതെ ദീർഘ­തപം ചെയ്യുന്ന
എൻ കാവ്യ സ്വപ്ന­ങ്ങളെ

ജീവി­താർത്ഥ­ങ്ങ­ളിൽ ചാലിച്ച്
‌vvvvvvvvvvvvvvvvvvvvvvvvvvvv

2011, ജൂലൈ 17, ഞായറാഴ്‌ച

ഞാനും നീയും

ഏകവർണ്ണമായ സ്വപ്നങ്ങളെക്കുറിച്ചും
ഉദാത്തമായ ഭാവങ്ങളെക്കുറിച്ചും
നീ വാചാലയാവുമ്പോൾ
ഭാവങ്ങളും വർണ്ണങ്ങളുമില്ലാത്ത
അസഹിഷ്ണുതയുടെ ലോകത്ത് ഞാൻ


പരിശുദ്ധമായ പ്രണയവും
ആത്മീയ പരിവേഷതയുടെ രതിയും
നീ നെയ്തെടുക്കുമ്പോൾ
രൂപരേഖകളില്ലാത്ത
മുൻ ധാരണകളില്ലാത്ത
പച്ചയായ രതിഭ്രമങ്ങളിൽ ഞാൻ


നിന്റെ വർത്തമാനങ്ങൾ
ദാരിദ്ര്യത്തിന്റെ വിഹ്വലതകളും
ദയാരഹിതമായ ലോകത്തിന്റെ
നേർക്കാഴ്ച്ചകളുമാവുമ്പോൾ
എന്റെ വീർപ്പുമുട്ടലുകൾ
എന്തിനെന്നറിയാതെ പോവുന്നു


കുറ്റകൃത്യങ്ങൾ ലളിതവത്ക്കരിക്കപ്പെടുന്ന
മാനസികാവസ്ഥകളിൽ
ഭാവമറിയാത്ത ബാല്യങ്ങളിൽ നിന്നു
ചൂഴ്ന്നെടുക്കുന്ന രതിച്ചീന്തുകളിൽ
സുഖ ലോലുപതയുടെ അപ്പക്കഷ്ണം കാട്ടി
ഭിക്ഷാടനത്തിനയക്കുന്ന കുതന്ത്രങ്ങളിൽ
കിടപ്പറ രഹസ്യങ്ങൾ
കച്ചവടത്തിനു വെക്കുന്ന
കമ്പോള നീതികളിൽ
ആത്മീയത കാപട്യത്തിന്റെ
പ്രതിരൂപമാവുന്ന അൽത്താരകളിൽ
അർത്ഥമില്ലാത്ത ബന്ധങ്ങളിൽ
അസ്വാതന്ത്ര്യ ചിന്തകളിൽ
എല്ലാം നീ വിതുമ്പുമ്പൊഴും
നിന്നിൽനിന്നു ഓരോ വികാരങ്ങളിലും
ഞാൻ അകലുകയാണു


എന്റെ സ്വപ്നങ്ങളിൽ കടുത്ത വർണ്ണങ്ങളും
കൂർത്ത ശബ്ദങ്ങളും കിറുക്കൻ വേഷങ്ങളും
എന്റെ ജീനുകളിൽ കുന്തിരിക്കം നിറച്ച്
അലസ ഭാവങ്ങൾ കടമെടുത്ത്
മനസ്സറിഞ്ഞ് പ്രണയിക്കാത്ത ഓരോ രസങ്ങളും
എന്റെ എന്റേതുമാത്രമെന്നുറഞ്ഞു തുള്ളി


ജന്മാവകാശം വരെ തീറെഴുതുന്ന
ഭരണ കുടിലതകളിൽ
കുടിവെള്ളത്തിനും ഉപ്പുകർപ്പൂരത്തിനും
കപ്പം കൊടുക്കേണ്ടുന്ന ഗതികെട്ട ഭാവിയിൽ
ചിന്തകൾ പകർന്നാടാനാവാത്ത
ആവിഷ്ക്കാര ദുസ്വാതന്ത്ര്യങ്ങളിൽ
പൌരോഹിത്യ മേലാളർ പടച്ചു വിടുന്ന
സ്വാർത്ഥ മത ബോധങ്ങളിൽ
പിതൃ പുത്ര ബന്ധങ്ങളിൽ പോലും
നുഴഞ്ഞു കയറുന്ന പുത്തൻ
മധ്യവർത്തിത്വ സാംസ്കാരികതയിൽ
മനസ്സു മനസ്സിനോടകലുന്ന
സാത്താനിക വാഴ്ച്ചകളിൽ

ഞാൻ കാണുന്നില്ല
കാണുന്നതൊന്നുമറിയുന്നില്ല
അറിയുന്നതൊന്നും നേരിൻ
അറിവുകളല്ലെന്നഹന്ത നടിച്ച്
നിന്നിൽ നിന്നോടിയകലുമ്പൊഴും
ഒരുകോണിലൊരല്പ നേരത്തേക്കെങ്കിലും
ആശിച്ചുകൊള്ളട്ടെ ഞാനെൻ പ്രിയേ


കാലമിനിയൊരു നാൾ വരും
വികലമായ എൻ ബോധ തലങ്ങളെല്ലാം
പെയ്തൊഴിഞ്ഞൊരുകണമെന്റെയുള്ളിൽ
തെളിഞ്ഞിടും പുതു യുഗമതിൽ
നിന്റെ വിചാരങ്ങളും വ്രണിത
വികാരങ്ങളുമുൾക്കൊണ്ട്
പുതിയൊരു ഞാനുയിർക്കുമെന്നു.
       

ഇന്നത്തെ ശാന്തി

ചരി­ത്ര­ത്തിൽ താളിയോ­ല­കൾക്കുള്ളി
ലെവി­ടെയൊ ഒരു കാക­ശബ്ദം ചിക്കി­ച്ചി­ക­യുന്നു
പിന്നെ­:­-
ശംഖൊ­ലി­യിൻ ശാന്തി­മ­ന്ത്ര­ണ­ത്തി­നു
ശവം­തീ­നിയുടെ ചിറ­കൊച്ച
ഏക­ത്വ­ത്തിന്റെ സ്നേഹസ്വര­ത്തിനു
ഏതോ കൊല­വി­ളി­യുടെ ഹുങ്കാരം
അയൽക്കാ­രനെ സ്നേഹി­ക്കേ­ണ്ട­വൻ
അധർമ്മ­ത്തിന്റെ കർമ്മ­സേ­വ­ക­നാ­കുന്നു
ജന്മം ധർമ്മ­ത്തിനു തീറെ­ഴു­തേ­ണ്ട­വൻ
ജീഹാ­ദിനു വേണ്ടി മുറ­വി­ളി­കൂ­ട്ടുന്നു
മത­പ­ഠ­ന­കേ­ന്ദ്ര­ങ്ങൾക്കുള്ളിലൊരു കോണിൽ
മാരകാ­യു­ധ­ങ്ങൾത­മ്മി­ലു­ര­യുന്നു
കാവി­യുടുത്ത ശാന്തിയുടെ നാവിൽ
കാര­മു­ള്ളിന്റെ മൂർച്ചയറി­യുന്നു
തല­പ്പാ­വിനു­ള്ളിലെ തല­ച്ചോ­റി­നു­ള്ളിൽ
തിന്മ­യുടെ പ്രേത­ങ്ങൾ നൃത്തം ചെയ്യുന്നു
ഇന്ന­വൻ പുഞ്ചി­രി­യു­ലു­തി­രു­ന്നതു
ഇസ­ങ്ങ­ളുടെ കറു­പ്പാണു
ഇന്നാ­കൺക­ളി­ലു­റ­യുന്നതു
ഇന്ദ്രിയ­ങ്ങ­ളിലെ വെറു­പ്പാണു
ഒരു കയ്യിൽ ശാന്തി­തൻ ജപ­മാല തിരി­യു­മ്പോൾ
മറു­ക­യ്യിൽ ഹിംസ­യുടെ ഖഡ്ഘം ഞെരി­യുന്നു
അതി­നു­മ­പ്പുറം:-
അഞ്ചപ്പം അയ്യാ­യിരം പേർക്കെ­ന്നതു
അഞ്ച­പ്പത്തിന­­യ്യാ­യിരം  പേരെന്നു തിരുത്തി
അധി­കാര വടം­വലി നട­ത്തുന്നു
ജാതിയും ഉപ­ജാ­തിയും തമ്മി­ല­ടി­ച്ചിട്ടു
ജാത­ക­മി­ല്ലാത്ത മറു­ജാതി പിറ­ക്കുന്നു
ഓരോ­നി­റ­ങ്ങ­ളൊ­രു­മി­ച്ചു­ചേർത്തി-
ട്ടൊരാ­യിരം കൊടി­കൾ പാറി­ക്ക­ളി­ക്കുന്നു
അക്ഷ­ര­മാ­ല­യി­ലെണ്ണം തികയാതെ
പക്ഷം പിടി­ക്കു­വോർ നട്ടം തിരി­യുന്നു
ഇന്നെൻ സദ്യ­യുടെ പന്തി പകു­ത്ത­വൻ
ഇനി­യൊരു കൂര­മ്പായി തിരി­യി­ല്ലെ­ന്നാർ കണ്ടു
ഇന്നലെ കവ­ല­യിൽ ദീപം തെളി­ച്ച­വൻ
ഇരു­ളിന്റെ മറവിൽ പതി­യിരി­ക്ക­​‍ില്ലെന്നാ­രറിയും
എൻ നിണംകൊണ്ടു നീ ചുവ­രെ­ഴു­ത്തെഴു­­തുക
ഏഴു­യാ­മ­ങ്ങൾക്കൊടുവി­ലെ­ങ്കിലും ശാന്തി­പി­റ­ക്കട്ടെ
എൻ മാംസം നിങ്ങൾ പകു­ത്തെ­ടു­ത്തീടുക
എങ്ങ­നെ­യെ­ങ്കിലും വെളിച്ചം ജയി­ക്ക­ട്ടെ.
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011, ജൂലൈ 10, ഞായറാഴ്‌ച

എന്റെ വസന്തം

ഒരു വസന്തം എന്റെ കാഴ്ച­യിൽ നിന്നു
കൊഴിഞ്ഞു പോകുന്നു
ഒരു പൂപോലും ചൂടാനാ­വാതെ
ഒരു പരാ­ഗണം പോലും കണാ­നാ­വാതെ
ഒരു വസന്തം


ഒരു സ്വപ്നം എന്നിൽ നിന്നു
നീന്തി­യ­ക­ലുന്നു
ഒന്നു­ണ­രാ­നാ­വാതെ
ഒന്നു­റ­ക്കെ­ക­ര­യാ­നാ­വാതെ
ഒരു സ്വപ്നം


ഒരു മേഘ­മെ­ന്നിൽ തുങ്ങി നില്ക്കുന്നു
ഉരു­കി­ത്തീ­രാനും പെയ്തൊ­ഴി­യാ­നു­മാ­വാതെ
ഒരു മേഘം


എന്റെ രാജ­വീ­ഥി­ക­ളിൽ
ഭിക്ഷാ­ടനം പഠി­ക്കാ­നൊരു
കേന്ദ്രീയ സില­ബസ്‌
പീഡ­ന­ങ്ങ­ളെ­ക്കു­റിച്ച്‌
തിസീ­സെ­ഴു­താൻ മൂന്നംഗ സമിതി
പുല­രു­വോളം വ്യഭി­ച­രി­ക്കാൻ
കുമ്പ­സാ­ര­ക്കൂ­ടിന്റെ മറവ്‌

ചേറൊ­ഴിഞ്ഞ എന്റെ പാട­ങ്ങ­ളിൽ
ഡോളർ കായ്ക്കു­ന്നതും കാത്തു
ഞാനി­രി­ക്കുന്നു

വിത്തു­കാള വിദേ­ശി­യാ­വാൻ വേണ്ടി
വിൽപ­ത്ര­മെ­ഴുതി ഞാൻ
സ്വസ്തി നടി­ക്കുന്നു


പിന്നെ,
ആഗോള കമ്പോ­ള­ങ്ങ­ളിൽ
ഭാര്യയ്ക്കു ഒരു എക്സ്ചേഞ്ച്‌ ഓഫർ
പുത്ര­കാ­മേ­ഷ്ടിക്കും പൂജാ­കർമ്മ­ങ്ങൾക്കു
നേരം കള­യാ­നി­ല്ലാതെ
സ്പേം ബാങ്കു­മാ­യൊരു
മൗസ്‌ ക്ളിക്ക്‌


വായ്ക്ക­രി­യി­ടാ­നാ­രു­മി­ല്ലാതെ
പിതൃ­തർപ്പ­ണ­ത്തിനു പുത്ര­­നി­ല്ലാതെ
പാത­­യോ­ര­ത്തു­ഞാൻ
വീണൊ­ടു­ങ്ങു­മ്പൊഴും
അഹ­ന്ത­യെ­ന്നിൽ നിറഞ്ഞു നില്ക്കു­ന്നു.


]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]

എരി­തീ­യി­ലേക്ക്‌

കാല­മൊരു കട­ലാ­സു തോണി­യാ­യി­ന്നെൻ
കൺമുന്നിലൂടെ വെറു­തെ­യൊ­ഴു­കുന്നു

പണ്ടു പണ്ടെൻ ബാല്യം പഴയൊരു
പാഴ്മു­ള­ങ്കൂ­ട്ടി­ലു­റ­ങ്ങിയ പ്രായവും
പഴമ്പാ­ട്ടു­പോലും പാടാ­ന­രു­താതെ
പട്ടി­ണി­കി­ടന്ന പെരു­ങ്കോലവും

കണ്ണിൽ പുക­നി­റഞ്ഞു കണ്ണീർ തുളു­മ്പ­യാൽ
കഞ്ഞിക്കു തീയെ­രി­ക്കാൻ പെടാ­പാ­ടു­പെ­ടു­ന്നതും
കാല്പന്തു കളി­ച്ചു­ര­സിക്കും സുഹൃ­ത്തിന്റെ
കാരുണ്യം കാംക്ഷിച്ചു വഴി­വ­ക്കിൽ നിന്നതും

വാദ്യ­ഘോ­ഷ­ങ്ങളും വള­കി­ലു­ക്ക­ങ്ങളും
വിളി­പ്പാ­ട­കലെ വിരിഞ്ഞു നില്ക്കിലും
വറുതി തീർന്നൊ­ര­ന്തി­യു­റ­ങ്ങു­വാൻ
വെറു­തെ­യെ­ങ്കിലും മോഹിച്ച നാളു­കൾ

കീറിയ തുണി­യുടെ ദ്വാരം മറ­യ്ക്കാ­നായ്‌
കോണ­­ള­വിൽ പുതി­യൊരു മാറ്റം ശ്രമി­ച്ചതും
ക്ളാസു­മു­റിയും കണ­ക്കു­കൂ­ട്ടലും
കിനാ­കാ­ണാൻ പോലും കഴി­യാതെ പോയതും

കള്ള­വണ്ടി കേറി­പ്പ­ണ്ടേതോ
കിനാ­വറ്റ ഭ്രാന്ത­വേ­ഷ­ങ്ങൾക്കു കാവ­ലി­രു­ന്നതും
കുന്തി­രി­ക്കവും കള­ഭവും നിറ­യുന്ന
കപട ഭക്തിക്കു കുട­പി­ടി­ച്ചതും

സ്വന്തവും ബന്ധവും ഒന്നു­മ­ല്ലാ­ത്ത­നാൾ
സ്വപ്ന­മെ­ന്തൊ­ക്കെയോ കാണാൻ കൊതി­ച്ചതും
സത്യം ഭയം ഭക്തി എല്ലാം വെടി­ഞ്ഞന്നു
സമ്പ­ന്ന­നാ­കാൻ മാത്രം ശ്രമി­ച്ചതും

വേദ­വി­ശ്വാ­സ­ങ്ങൾ വിറ്റ­ഴി­ക്കാൻ മാത്രം
വാതാ­യനം തുറന്നു കാത്തു­കി­ട­ന്നതും
വർഗ്ഗ­വി­ദ്വേ­ഷവും വംശ­മ­ഹിമയും
വിഷം­വെ­ച്ച­വ­​‍ാക്കായ്‌ തീ തുപ്പി­വി­ട്ടതുംപ്രണയം പകുത്തു നടന്ന യുവാ­ക്ക­ളിൽ
പ്രതി­കാര വാഞ്ച വളർത്തി­യെ­ടു­ത്തതും
പിതൃ­തർപ്പ­ണ­ത്തിനു പുറ­പ്പെടും മുമ്പേ
പട്ട­ടക­ളി­ലാ­യുധം ഒരു­ക്കാൻ പഠി­പ്പി­ച്ചതും

കൊടി­പി­ടി­ക്കാൻ കയ്യാ­ങ്ക­ളി­ക്കാളു ചേർക്കാൻ
കൊമ്പത്തെ മേലാ­ള­രുടെ കൂട്ടു­കൂ­ടാൻ
കീർത്തനം ചൊല്ലുന്ന നേര­ത്തു­പോലും
കൂർത്തൊ­രമ്പു കരു­തി­വെ­യ്ക്കാൻ

പൊന്നും പവി­ഴവും കാഴ്ച്ച­വെച്ച്‌
പുത്ര­കാ­മേ­ഷ്ഠി നട­ത്തി­വെച്ച്‌
പുതി­യൊ­ര­മ്പലം പണി­ക­ഴിച്ച്‌
പര­ബ്ര­ഹ്മത്തെ തൂക്കി­വിറ്റ്‌

ഏതോ കിനാ­വി­ല­ല­യുന്ന ജീവനെ
എൻ വരു­തിക്കു പുറ­ത്തായ കാരണം
എരി­തീ­യിൽ തള്ളാൻ വിധി­കൊ­ടുത്തു
ഏമ്പ­ക്ക­മിട്ടു നട­ക്കുന്നു ഞാനി­പ്പഴും


ഇന്നെൻ വാക്കു­കൾക്കു പിന്നിൽ
ഇത്ര­യേറെ പട­കാ­ഹളം നട­ക്കുന്ന നേരവും
ഇത്തി­രി­യെ­ങ്കി­ലു­മു­റക്കം പ്രതീ­ക്ഷിച്ച്‌
ഇറ­ങ്ങി­ത്തി­രി­ക്കുന്നു ഞാനി­വിടം വിട്ടു
ടടടടടടടടടടടടടssssssssssssssssssssss

2011, ജൂലൈ 3, ഞായറാഴ്‌ച

എന്റെ പക­ലു­കൾ


പ്രാണ­വാ­യു­വുൾക്കൊ­ള്ളാൻ പെടാ­പാ­ടു­പെ­ട്ടു­കൊണ്ട്‌
പക­ലിന്റെ തൊട്ടി­ലി­ലു­റ­ങ്ങുന്ന മകൻ
അയ­ലത്തെ വിരു­ന്നിന്റെ വിഭ­വങ്ങളെച്ചൊല്ലി
അത്താ­ഴ­ത്തി­ന­രി­ക്കി­നി­യെ­ന്തെന്നു ഭാര്യ
നര­ച്ച കട­ലാ­സിൽ കോറി­യി­ടാ­നൊ­ന്നു­മി­ല്ലാതെ
നഖം കടി­ച്ചു­തുപ്പി ഞാനി­രി­ക്കുന്നു
ചിങ്ങ­മ­റി­യാതെ കന്നി­യ­റി­യാതെ
ചിതൽപ്പുറ്റു തിന്ന പാടം നീണ്ടു കിട­ക്കുന്നു

ചിത­യെ­രി­ഞ്ഞൊ­ടു­ങ്ങിയ ഓർമ്മ­ക­ളിൽ
ചിര­പു­രാ­തന കാതൽ മാത്രം ബാക്കി­യാ­വുന്നു
ചിലന്തി വല­യി­ലൂടെയൂർന്നു വീണ സ്വപ്ന­ങ്ങ­ളിൽ
ചിറ­കു­ള്ളവ മാത്രം നാക്കു­നീ­ട്ടുന്നു
ഇന്ന­വധി ദിന­മാ­കയാൽ ഫാക്ട­റി­യിൽ നിന്നും
സമ­യ­ത്തിന്റെ അപ­ഥ­സ­ഞ്ചാ­ര­ങ്ങ­ള­റി­യിച്ചു
സൈറ­ൺ മുഴ­ങ്ങാ­നി­ടയില്ല
പുഴു­വ­രിച്ച തല­ച്ചോ­റി­നു­ള്ളി­ലേ­തെ­ങ്കി­ലു­മൊരു കോണിൽ
വിഷം തീണ്ടിയ ഓർമ്മ­ക­ളുടെ വിക­ല­ഭാ­ഗ­ങ്ങൾ തേടി
കുന്തി­ച്ചി­രി­ക്കു­മ്പോഴും പക­ലൊ­ടു­ങ്ങു­ന്നില്ല

മക­നു­ണർന്നാ­ലി­നിയും പല സംശ­യ­ങ്ങ­ളു­ണ്ടാവും
ഞാന­റി­യു­ന്നില്ല നിന്റെ ചോദ്യ­ങ്ങൾക്കു­ത്തരം
കട­ലാ­സിൽ നിന്നും കണ്ണു­യർത്തി­യാൽ
കട­ക്ക­ണ്ണി­ലെ­ഴു­താതെ പോയ മഷി­യുടെ
കന­കവും കസ­വു­മ­ണി­യാത്ത മന­സ്സിന്റെ
വേവ­ലാതിപ്പുസ്തകം നീ തുറക്കും

തേഞ്ഞു തീർന്ന­യെൻ ഘടി­കാ­ര­ച­ക്ര­ങ്ങൾക്കു
വേഗ­ത­പോ­രെന്നു തോന്നിത്തുട­ങ്ങുന്നു
കല­ണ്ട­റി­നു­ള്ളിലെ കറുത്ത ദിന­ങ്ങൾ
മുഴു­വ­നായ്‌ ചുമ­ക്കാൻ തുട­ങ്ങു­മ്പോൾ
ഇനി­യു­മെ­ന്നിലെ പക­ലു­കൾക്കു നീള­മേ­റുന്നു

വരണ്ട മനസ്സും മഷി­യു­ണ­ങ്ങിയ എഴു­ത്താ­ണിയും
നര­ക­യ­റി­യെൻ താളു­ക­ളിൽ വിട­രാൻ മടി­ക്കു­മ്പോൾ
മുന്നിൽ ഞാൻ കാണുന്നു
വിര­സ­മാ­യൊ­രാ­യിരം പക­ലു­കൾ.

----------------------------------------------------------------------------------------

ഹലു­വാ­കഷ്ണം


ഹലുവ വാങ്ങ­ണ­മെന്നു മകൻ പല­നാൾ
കല­പില കൂട്ടു­ന്ന­തറിയുന്നു ഞാൻ
മല­പോൽ പ്രാരാ­ബ്ധ­ങ്ങ­ളു­മ­തി­ലേറെ
പല­പല ആധി­കളും അല­ട്ടു­ക­യാൽ വാഴ്‌വി­ലെന്നും
ജല­പാനം പോലും നിഷേധിച്ച നാളി­ലെല്ലാം
കാല­മൊന്നു വരു­മെന്നു കന­വു­ക­ണ്ടി­രിന്നു
അല­യ­ടി­ച്ചു­ള്ളിലെ തീതി­ട്ട­യെ­ല്ലാ­മൊ­തുങ്ങി
നലമായ്‌ ജീവി­ത­യാത്ര തുട­രു­മെ­ന്നായ്‌


ആവ­തില്ല ഇനി­യ­ധി­ക­ഭാരം ചുമ­ന്നി­ടാൻ
വേവഥു പൂണ്ടോടിയ ഓട്ട­മെല്ലാം
ജീവി­ത­മാ­കു­ന്നി­ല്ലെന്ന പാഠ­മുൾക്കൊണ്ട്‌
ഭാവ­രാ­ഗ­താ­ള­മെല്ലാം കൈവെ­ടിഞ്ഞു
ലാവ­കണക്കെ തിള­ച്ചി­ടുന്ന ഓർമ്മ­ക­ളിൽ
പാവ­യായ്‌ നാട­കാന്ത്യം വരും­വരെ
കേവല മർത്യ ജന്മം ആടിത്തീർത്തി­ടു­ന്നു


ഏതോ നിശ്ശ­ബ്ദ സ്വപ്ന­മെ­​‍ാന്നി­ലെ­ങ്കിലും
ജേതാ­വാ­യി­ടു­മെന്ന ചിന്ത­യൊ­ന്നിൽ
കാത­ങ്ങൾ താണ്ടി നായാ­യോ­ടിയും
കിതച്ചുവീഴ്കിലും കർമ്മനിര­ത­നാ­യി­ടുന്നു
താതെ­നെൻ കർത്തവ്യം മറ­ന്നി­ടാതെ
വാതാ­യ­ന­ങ്ങ­ളി­ലെല്ലാം ഭിക്ഷ­തേ­ടി­ടു­ന്നു


താര­മൊ­ന്നു­ദി­ച്ചു­യർന്നിടും യാത്ര­യി­ലെന്ന്‌
ഭാരം മറന്നും പുഴ നീന്തി­ടുന്നു
ഹാരം കൊതിച്ച അന്ത്യ­നാ­ളി­ലെ­ങ്കിലും
ഹരണ ഗുണനം കഴിഞ്ഞു മിച്ച­മാ­യി­തെ­ങ്കിൽ
തര­ണ­മെ­ന്നുണ്ട്‌ നിനക്കൊരു ഹലു­വാ­ക­ഷ്ണ­മെ­ങ്കി­ലും


പണ­യെ­പ്പെ­ടു­ത്തി­യെൻ സ്വപ്ന­ങ്ങ­ള­ത്രയും
പിണ­മാ­യിട്ടും മുമ്പൊരു നാളെ­ങ്കിലും
ഗണി­ച്ചി­ടാ­നെൻ സമൂ­ഹ­മെ­ന്നെ­യൊരു
പണ­ക്കാ­ര­ര­ന­ല്ലെ­ങ്കിലും പന്തി­യിൽ തുല്യ­നായി


താമ­സ­മി­ല്ലി­നി­യെൻ നാളേ­ടിൽ
തമോ­ഗർത്ത­ത്തിൽ വീണൊ­ടു­ങ്ങി­ടാൻ
മമ മകൻ ആശ­യ­തിൻ മുമ്പേ ഫലി­ച്ചി­ടട്ടെ


ഹലുവ വാങ്ങാൻ ഞാനെൻ പനി­ക്കി­ടക്ക­യിൽ നിന്നു
ചില­വാ­ക്കി­ടട്ടെ ഒടു­ക്ക­ത്തെ­യെന്റെ നാണ­യ­ക്കി­ലുക്കം


ഫല­പ്രാ­പ്തി­യി­ലെ­ത്തട്ടെ നിൻ മോഹ­മൊ­ന്നെ­ങ്കിലും

വാങ്ങി നിന­ക്കാ­യെൻ അന്ത്യനീക്കി­യി­രു­പ്പി­ല്​‍്‌ നിന്ന്‌
തേങ്ങാ നിറ­ച്ച­ഹ­ലു­വ­യിൽ നിന്നൽപ്പം
താങ്ങുവാനാ­വാത്ത ഭാരമൊട്ടു­ങ്ങെ­ങ്കിലും
തേങ്ങ­ല­ട­ങ്ങട്ടെ നിൻവാഴ്‌വിലെ­ങ്കിലും
അങ്ങേ­ക്ക­വ­ല­യിൽ നിന്നു വരുന്നുണ്ട്‌ തമ്പു­രാൻ
അങ്ങുന്നു ജീവിതം കാക്കു­ന്നോ­ന­ല്ലയോ
തെങ്ങു കമുങ്ങു തേൻവരി­ക്ക­യെ­ന്ന­ങ്ങനെ
തങ്ങളിൽ കുശലം പറഞ്ഞു മട­ങ്ങു­മ്പോൾ
അങ്ങേർക്കു­പഹാ­ര­മായ്‌ വേണംപോൽ
എങ്ങനെയൊക്കെയോ വാങ്ങിയ ഹലു­വാ­പ്പൊതി
മങ്ങി, മുഖം മനസ്സു പ്രതീ­ക്ഷ­യെല്ലാം ഇനി
തങ്ങി നിൽക്കുന്നു വീട­ണ­യാതെ ഒടുക്കം വരെ


മമ­മ­മ­മ­മ­മ­മ­മ­മ­മ­മ­മ­മ­മ­മമ

കാലം


അറി­യു­ന്നിന്നു­ ഞാനെൻ പ്രിയേ
വസന്തം വിടർന്ന­യാ­മ­ങ്ങ­ളിൽ
വരും വരാ­യ്ക­ളെ­ക്കു­റിച്ചു നീ പുല­മ്പി­യ
വാക്കുക­ളു­ടെ­യർത്ഥ­ങ്ങ­ളോ­രോന്നും

ആയു­സ്സൊ­രി­ക്കലും അധി­ക­രി­ക്കി­ല്ലെന്നു നീ
വീണു­കി­ട്ടിയ നിമി­ഷ­ങ്ങ­ളൊ­ക്കെയും
വർണ്ണ­ഘോ­ഷ­ങ്ങ­ളാ­ക്കിയും പാടിയും
വിശു­ദ്ധ­മാ­ക്കിയ പൊൻപു­ല­രി­യിൽ

അന്തസ്സും ആഭി­ജാ­ത്യവും തേടി ഞാൻ
വർത്ത­മാ­ന­ത്തിന്റെയർത്ഥ­മ­റി­യാതെ
വീഥി­കൾതോറു­മ­ലഞ്ഞ നാളിലും
വിടർന്ന കണ്ണു­മായ്‌ കാത്തി­രുന്ന നിന്നെ

അറ­ബി­നാ­ടിന്റെ എണ്ണ­പ്പു­ക­കണ്ട്‌
വിയർക്കാതെ കായ്ക്കുന്ന കനി­ക­ളിൽ കൊതി പൂണ്ട്‌
വറ്റാ­തെ­യൊ­ഴു­കുന്ന സ്വപ്ന­ങ്ങളും കൊണ്ട്‌
വണ്ടി­ക­യ­റിയ ഒടു­ക്കത്തെ പക­ലു­കൾ

അന്യന്റെ കരു­ണ­യ്ക്കായ്‌ കൈനീട്ടി നടന്നു ഞാൻ
വീറും വാശിയും നില­നിർത്തു­വാൻ വേണ്ടി
വിശപ്പും വിലക്കും കാര്യ­മാ­ക്കാതെ
വാരി­യെ­ടുത്തു മുത്തു­ക­ളൊ­ക്കെയും

ആയു­സ്സു­മാ­രോ­ഗ്യവും അടി­യറവെച്ചു
വായു­വേ­ഗ­ത്തി­ലോടി നട­ന്ന­പ്പൊഴും
വാതം കശ­ക്കി­യെ­റിഞ്ഞ നിന്നെയും
വേദം വെറു­ത്ത­പൊൻ മക­നേയും  മറന്നു ഞാൻ

ആർത്തി­മൂ­ത്ത­വേ­ട്ട­നാ­യ്ക്കൊ­രി­ക്കൽ
വീണു­കി­ട്ടി­യ­കാ­ട്ടു­മാംസംപോലെ
വിര­ഹവും വേർപാടും ഓർത്തു നടു­ങ്ങാതെ
വലി­ച്ചെ­ടുത്തു ഞാൻ വിഭ­വ­ങ്ങ­ളൊ­ക്കെയും

ആദർശം അലൗ­കികം ഒന്നും നിന­യ്ക്കാതെ
വേപ­ഥു­പൂണ്ട നിന്നെ­യോർക്കാതെ

വിലക്കപ്പെട്ട കനികളെല്ലാം തേടി ഞാൻ                                                      
 വിരണ്ടു നടന്നു ജീവിതം മുഴുവനുo
ആശിച്ചതെല്ലാം നേടിയെടുത്തെന്നു
വീരവാദം മുഴക്കി പിൻ വാങ്ങിയ വേളയിൽ
വീണുപോയെന്നറിയുന്നു നീയേതോ
വാതായനം തുറന്നന്യ ലോകത്തേക്കു
--------------------------------------------------

പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...