2011 ജൂലൈ 30, ശനിയാഴ്‌ച

ചൊവ്വാ ദോഷം


മാ­പ്പു­ചോ­ദി­ക്കുന്നു ഞാനെ­ന്റെ­യോ­മലേ
മാംസ­ദാഹം കലി­മൂ­ത്ത­യി­ന്നലെ
മനസ്സും ശരീ­­രവും മര­വി­ച്ച­രാ­ത്രി­യിൽ
മ്ളേഛ­മെൻ മജ്ജ­കൾ നിന്നെ­യ­റി­ഞ്ഞുവോ

കറുത്ത പുക­ച്ചു­രു­ളു­ക­ളെൻ തുരു­മ്പിച്ച
ഗോവ­ണി­പ്പടി കയ­റി­യിറങ്ങിയ വേള­യിൽ
കൂരി­രുട്ട്​‍്‌ കീറി­മു­റിച്ചു ഞാൻ നിന്റെ
കന­പ്പെ­ട്ട­തെല്ലാം കവർന്നെ­ടു­ത്തുവോ

ജാതകം കുറി­ക്കുന്ന പണി­ക്ക­രുടെ
ജീവ­നി­ല്ലാത്ത കരുക്കളിലാണു;
വേദ­മ­ന്ത്ര­ങ്ങൾ വീർപ്പു­മു­ട്ടുന്ന
വാർദ്ധക്യ പൗരോ­ഹിത്യ­ത്തിന്റെ
വെറു­പ്പിന്റെ നാവിൻ തുമ്പി­ലാണു ജീവിതം


ആതു­രാ­ല­യ­ത്തിലെ കാവൽ ഭട­ന്മാ­രിന്നു
ശവ­ശ­യ­ന­ത്തിനു കോപ്പൊ­രു­ക്കു­ക­യാണു
വിദ്യ­യിന്നു വിള­മ്പി­ത്ത­രേ­ണ്ട­വൻ
നിർബന്ധ­ രതി വിദ്യ­ഭ്യാ­സ­ത്തിനു
മുറ­വി­ളി­കൂ­ട്ടു­ക­യാണു

തിയറിയും പ്രാക്ടി­ക്കലും പോരാഞ്ഞു പണ്ഡി­തൻ
തിസി­സെ­ഴു­താ­നി­റ­ങ്ങി­പ്പു­റ­പ്പെ­ടു­ക­യാണു
തെരു­വിന്റെയോരോ കോണി­ലു­മി­ന്ന­നാ­ഥത്വം
തേങ്ങ­ലു­ക­ള­മർത്തി തൂങ്ങി­ക്കി­ട­ക്കു­ക­യാണു

ഓരോ രതി­മൂർഛ­യി­ലു­മി­ന്നൊ­രാ­യിരം കൗമാരം
ഓടി­ക്കി­തച്ചു വീണ­ടി­യു­ക­യാണു
ഓരോ വർണ്ണ­ങ്ങ­ളി­ലൊരു നൂറു കൊടി­ക­ളിൽ
ഒന്നു­മ­ല്ലാതെ ജിവിതം പാറി­ക്ക­ളി­ക്ക­യാണ്‌

കരി­മൂർഖന്റെ നാവിലെ കരു­ത്തു­പോ­രാഞ്ഞ്‌ യൗവ്വനം
കറുപ്പും വെളുപ്പും കലർത്തി­യാ­ടു­ക­യാണു
കാവൽ നായയ്ക്കു ശവ­മ­ഞ്ച­മൊ­രു­ക്കേ­ണ്ട­വൻ
കോറ­ത്തു­ണി­യി­ലു­മി­ന്ന­ഴി­മതി നട­ത്തു­ന്നു.

ഓരോ മനു­ഷ്യ­നു­മി­ന്നൊരു കോടി­യ­ണു­ക്ക­ളായ്‌
തന്നോ­ടു­തന്നെ പോരി­ന്നൊ­രു­ങ്ങുന്നു
നീതി­ന്യാ­യ­ങ്ങ­ളിൽ ഭിക്ഷ­തേ­ടു­ന്ന­യാ­ച­കനെ
നിയമ കുടീരം കല്ലെ­റി­ഞ്ഞാ­ട്ടു­ക­യാണു

വേദ­ങ്ങ­ളി­ലെ­ഴു­താത്ത  വേറിട്ട വച­ന­ങ്ങൾ
വജ്രാ­യു­ധ­ങ്ങ­ളായ്‌ പുരോ­ഹി­തൻ
വീശി­യു­റ­ഞ്ഞാ­ടു­ക­യാണു
വാതാ­യ­ന­ങ്ങ­ളി­ലെ­ല്ലാ­മ­ഭയം തേടി­യൊ­ടു­വിൽ ഞാൻ
വീണൊ­ടു­ങ്ങു­ക­യാണു നിൻദോഷം നിറഞ്ഞ
വിൺവെ­ളി­ച്ചൊ­വ്വാ­ഗ്ര­ഹ­ങ്ങ­­ളിൽ

2011 ജൂലൈ 26, ചൊവ്വാഴ്ച

സമാന്തരം


മണൽ കൂനകളുടെ വിസ്തൃതിയിൽ
പകച്ചു നില്ക്കുമ്പൊഴും
വാക്കുകളുടെ ഭാണ്ഡങ്ങൾ എന്നിൽ
കുരുക്കഴിയാതെ കിടക്കുന്നു
ആൾക്കൂട്ടങ്ങൾക്കിടയിൽ അർത്ഥമില്ലാതെ
അലഞ്ഞു തിരിയുമ്പൊഴും
എന്തുകൊണ്ടോ ഞാൻ മാത്രം
ഒറ്റപ്പെട്ടു പോവുന്നു
ഇടമുറിയാതെ ഒഴുകുന്ന വാക്കുകളിൽ
ഞാൻ അസൂയാലുവാകുന്നു


എന്റെ ലുബ്ധതയ്ക്കു മുന്നിലെറിയുന്ന
മുതലാളിത്തത്തിന്റെ നോട്ടുകെട്ടുകൾ
എന്റെ അരസികതയ്ക്കു സമാന്തരമാവുന്ന
മടുപ്പിന്റെ ഹാസ്യ പ്രകടനങ്ങൾ

സ്വപ്നങ്ങൾ,സ്വരച്ചേർച്ചകൾ,സായന്തനങ്ങൾ
ഞാൻ മാത്രം നഷ്ടപ്പെടുന്നു


ഉദയവും അസ്തമയവും സമയക്രമമില്ലാതെ
നിരന്തരം എന്നിലൂടൊഴുകുന്നു
നഷ്ടമാവുന്ന പ്രണയ വർണ്ണങ്ങൾ
വീണുടയുന്ന സ്വപ്ന ഗീതികൾ
എല്ലാം തമ്മിലലിഞ്ഞു നില്ക്കുമ്പൊഴും
ഒന്നും ഒന്നിനോടു ചേരാതെയാവുന്നു


നരകയറിയയെൻ ആകാശ മേടയിൽ
ഒന്നു കണ്ണുടക്കാൻ പോലുമാവാതെ
വിദൂര ഭാവങ്ങളെ മോഹങ്ങളിൽ ചാലിച്ച്
ഏതോ അജ്ഞാത കാലചക്രങ്ങളിൽ
ഞാൻ കറങ്ങിത്തിരിയുന്നു


ഇവിടെ,
പ്രതീക്ഷകൾക്കും പ്രത്യാശകൾക്കും മുകളിൽ
പർവ്വത സമാനമായൊരു നിസ്സംഗത
എന്നിൽ കുടികൊള്ളുന്നു

നിനക്കായ് തീറെഴുതിയെൻ ജന്മമെന്നു
അത്രമേൽ ഉറച്ചു പറയുമ്പൊഴും
ഞാനും നീയും ബന്ധമില്ലാത്ത രണ്ടു ധ്രുവങ്ങളിലേക്കു
വലിച്ചെറിയപ്പെടുന്നു


എന്റെ സിരകളിലടിക്കുന്ന മണൽ കാറ്റുകളും
എന്നിൽ കുരുത്ത്, എന്നിലുയിർത്തു നില്ക്കുന്ന
ഈത്ത്പ്പനകളും ഒരുനാളൊരു വേളയിൽ
എന്റെ വെയിലിനെ ശമിപ്പിക്കും കണം വരെ
ഞാനീ അസ്ഥിര ഭാവങ്ങൾക്കു
കൂട്ടു കിടക്കട്ടെ
//////////////////////////////////////////////////////////////


 

2011 ജൂലൈ 20, ബുധനാഴ്‌ച

മകനോട്


മകനേ,
കരുതിവെയ്ക്കുക നിന്നോർമ്മകൾ
ഓർമ്മകൾ ഒട്ടും ക്ഷയിച്ചുപോകാതെയൊരു
കടുത്ത താഴിട്ടു പൂട്ടി വെയ്ക്കുക
ഓർമ്മകളോരോന്നും നൂറു പൊൻപണം
വിലയാകും നാൾ വരെ കരുതിവെച്ചീടുക
മനസ്സിന്റെയുള്ളിൽ ലാവ കണക്കെ
ഓർമ്മകൾ തിളച്ചുരുകുന്ന നേരവും
മൌനം ദീക്ഷിച്ചു അലസനായീടുക
ഒരുനാൾ ഒരുപുലരിയിലെന്നെങ്കിലും
കരിമ്പാറകൾ ഭേദിച്ചു ഓർമ്മകൾ
തെളിനീരായ് മഹാപ്രവാഹമായ്
തീയണയ്ക്കും നാൾവരെ കാത്തു കിടക്കുക


കൂട്ടലും കിഴിക്കലും ശാസ്ത്രവുമൊക്കെയായ്
പള്ളിക്കൂട മുറ്റം നിരങ്ങിയ വേളയിൽ
പഠിക്കുവാനത്ര മേൽ വീറും വാശിയും
പ്രകടമാക്കി പ്രതിഭയായ് മാറിലും
ഉടുമുണ്ടിനു പകരമൊരു തുണ്ടു പോലും
മാറ്റിയുടുക്കുവാനില്ലാത്ത കാരണം
പഠിപ്പു മുടക്കി പള്ളിക്കൂട പടിയിറങ്ങാൻ
വിധിക്കപ്പെട്ട വേളയെ വെറുതെയെങ്കിലും
മറവിയുടെ ചവറ്റുകുട്ടയിൽ വലിച്ചെറിയാതിരിക്കുക


മതവും മാമൂലുകളും ലഹരിയായനാൾ
കുന്തിരിക്കപ്പുകയും ശ്വസിച്ച് നിലവിളക്കിൽ
എണ്ണപകരും മുഹൂർത്തവും കാത്ത്
അന്യന്റെ കരുണയിൽ വയറിന്റെ
എരിപൊരി നീക്കിയ നാളുകൾ
ഒരിക്കലും ഓർമ്മതൻ ചെപ്പിൽ നിന്നു
കോരിയൊഴിച്ചു കളയാതിരിക്കുക


വിശ്വാസവും പ്രമാണവും തലച്ചോറിൽ ബാധിച്ച്
പുരോഹിത വൃന്ദത്തിനു റാൻ മൂളി നടക്കയിൽ
ഭാവി വർത്തമാനങ്ങളിൽ വ്യാകുലത കാട്ടാതെ
ഇടത്താന വലത്താനയെന്നമട്ടിൽ വൈദിക വാക്യം
ചുമലിലേറ്റി നാൾ കഴിയുന്ന പൊഴുതിലും
എഴുത്താണിതൻ ചലനമഹങ്കാരമെന്നു ചൊല്ലി
കറിവേപ്പില കണക്കെ എടുത്തിട്ട വേളയെ
കറുത്ത അക്ഷരങ്ങളിൽ കുറിച്ചു വെച്ചീടുക


വേണ്ടുവോളം ക്ഷീരം ചുരത്തി ക്ഷീണിച്ചു പോകയിൽ
ഒരുനേരമെല്ലാം മറന്നൊന്നുറങ്ങുവാൻ
താങ്ങാച്ചുമടൊന്നിറക്കിയല്പം ദാഹം തീർക്കുവാൻ
ഒരുപാടു കൊതിച്ചോടിവരികയിൽ പടിയടച്ചന്നു
യന്ത്ര മുരൾച്ചയും ഗന്ധക വേഴ്ച്ചയും കൂടിക്കലർന്ന
നഗര മാലിന്യം ശ്വസിക്കുവാൻ മാത്രമായ്
കൈകൊട്ടിയാട്ടിയോടിച്ച ബന്ധു ജനങ്ങളെ
സ്വപ്നത്തിൽ പോലും പൊറുക്കാതിരിക്കുക


ഒടുവിലിന്നൊരു നാൾ ക്ഷയരോഗം ബാധിച്ച്
വെറുപ്പിൻ വേലികളതിരിട്ടൊരു മൂലയിൽ
സർക്കാരാതുലായത്തിൽ കാരുണ്യമറ്റൊരു
മൂർത്തിതൻ രഥചക്ര ശബ്ദം കാതോർത്ത്
കാവൽ പട്ടിയെപ്പോലെ വേച്ചു വേച്ച്
കഫം തുപ്പുവാനൊരു കോണു തേടി
കാത്തു കിടക്കുന്ന നേരത്ത് ഭത്സിച്ചു
കടന്നുപോയ ഗുമസ്തനെ ഒരാണ്ടൊരുയുഗം
കഴിഞ്ഞുപോകിലും കല്ലെറിയാൻ തയ്യാറെടുക്കുക


ഓർമ്മകൾ മുത്തായ് പവിഴമായ് പൊൻ
പണമായമൃതായ് കുരൽ ചീന്തിത്തെറിച്ച്
ഒരായിരം നാക്കായ് ഒരുകോടി വാക്കായ്
അക്ഷരങ്ങളോരോന്നിനും അൻപതു
യൂറോ കണക്കിനു എണ്ണിയെടുക്കും നാൾ വരെ
മായാതെ മറയാതെ മനസ്സിന്റെയുള്ളിൽ
ചങ്ങലക്കെട്ടിട്ടു പൂട്ടിവെച്ചീടുക
 

മുൻവാക്ക്

അക്ഷര­ങ്ങ­ളിൽ നിന്ന്‌ അക്ഷ­ര­ക്കൂ­ട്ട­ങ്ങ­ളായ്‌
 വാക്കു­കൾ കുരൽ ചീന്തി­ത്തെ­റി­ക്കു­ക­യാണ്‌.
വക­വ­തി­രി­ല്ലാത്ത വാക്കു­ക­ളുടെ മേള­ങ്ങളെ
കവി­ത­യെന്നു ഞാൻ വിളി­ക്കു­ന്നു.
മന­സ്സിൽ വിരി­യുന്ന വർണ്ണ­ങ്ങ­ളിൽ,
അസ്വ­സ്ഥ­ത­യിൽ പുക­യുന്ന നിമി­ഷങ്ങളിൽ,
അടി­ച്ച­മർത്ത­പ്പെ­ടുന്ന ആത്മ­വി­കാ­ര­ങ്ങ­ളിൽ,
 കൂട്ടി­ല­ട­യ്ക്ക­പ്പെ­ടുന്ന ബാല­രോ­ദ­ന­ങ്ങ­ളിൽ,
വഴിപിഴ­ച്ചെ­ല്ലാ­മൊ­ടുങ്ങി കരി­ന്തിരി പട­രുന്ന
യൗവ്വന  വി­ലാ­പ­ങ്ങ­ളിൽ എല്ലാം ഞാൻ
കവിതയ്ക്കു കാതോർക്കു­ന്നു.
വേദ­നയും കവി­തയും ഒരേ നാണ­യ­ത്തിന്റെ
ഇരു­പു­റ­ങ്ങ­ളാ­വു­മ്പോൾ അത്‌ ജീവ­ത­മാ­കു­ന്നു.
കവി­ത­യിൽ അവ­ന­വന്റെ ആത്മ­സത്ത
കണ്ടെ­ത്തു­മ്പോൾ  ജീവിതം താള­ല­യ­മാ­കു­ന്നു.
രാഗ­സ­മൃ­ദ്ധ­മായ ഒരു ജീവി­തത്തിന്‌
കവിത കാര­ണ­മാ­കു­മ്പോൾ കാവ്യ രചന
അർത്ഥ പൂർണ്ണമാകു­ന്നു. കാല­മുള്ള
 കാല­മെല്ലാം കവിത  നിലകൊ­ള്ളു­മ്പോൾ
കാവ്യ­ഭാ­വ­മ­ല്ലാ­ത്ത­തെല്ലാം അക്ഷ­ര­ങ്ങ­ളിൽ
തന്നെ കുരു­ങ്ങി­ക്കി­ട­ക്കട്ടെ

                                          ‌-മമ്പാ­ടൻ മുജീബ്‌

അവസ്ഥാന്തരങ്ങൾ

വേനലിന്റെ ഉഛസ്ഥായിയിൽ ഞാൻ
വെള്ളപ്പൊക്കം സ്വപ്നം കാണുന്നു
തണുത്തുറയുന്ന പാതിരകളിൽ
വെയിലിന്റെ വരവു പ്രതീക്ഷിക്കുനു
എന്റെ ഇരുളുകളിൽ വെളിച്ചത്തെയും
പ്രഭാതങ്ങളിൽ അസ്ത്മയത്തെയും
ഏകാന്തതയിൽ ശബ്ദാധിക്യത്തെയും
കനവു കണ്ടു ഞാൻ കാലം കഴിയുന്നു


ഭാഷയും വേഷവും ഒന്നു ചേർന്നു
അസ്തിത്വമില്ലാത്തൊരു ഭോഷ്ക്കാവുന്ന
പ്രവാസം മരവിച്ച മെത്ത തന്നെയാണു


ഈത്ത മരത്തോപ്പുകളിൽ നിന്നും
ഗോതമ്പു വയലുകളിൽ നിന്നും
കാറ്റൊഴുകി എന്നിലെത്തുമ്പോൾ
പഴുത്ത കോൺക്രീറ്റു പകരുന്ന
കടുത്ത വസന്തമല്ലാതെ മറ്റെന്താണു
എനിക്കായ്‌ കരുതിവെയ്ക്കുക


ഏറ്റവും പ്രസക്തമയൊരു വർണ്ണം
അകക്കാഴ്ച്ചയിൽ നിന്നു പോലും
അകന്നു കഴിയുമ്പോൾ
തൃതീയമായൊരു ലോകത്തു
കൂട്ടിച്ചേർക്കാനൊരു നിറമില്ലാതെ
കറുപ്പു വെളുപ്പു കലർത്തി ഞാൻ
കോലമിടുന്നു


ചിന്തിക്കുവാനൊരു ഭാഷ
സംസാരിക്കുവാനൊരു ഭാഷ
എന്റെ പ്രവർത്തനങ്ങളിലെ മറു ഭാഷ
ഭാഷപ്പെരുമയിൽ ഞാൻ
അഹന്ത കൊള്ളുമ്പോൾ
സ്വന്തം വികാരങ്ങൾക്കു പോലും
ഒരു മൊഴിയില്ലെന്നു ഞാൻ തിരിച്ചറിയുന്നു


ഇവിടെ ഞാനെന്ന വ്യക്തി
ഒരു സർവ്വ നാമത്തിലൊതുങ്ങുന്നു

ഇനിയൊരു നാൾ
കാലത്തിനും അവസ്ഥയ്ക്കുമൊപ്പം
കാർമേഘത്തിനും കടലിടുക്കിനും സമാന്തരമായ്
എനിക്കെന്റെ മാർഗ്ഗം സ്വന്തമായ്
താണ്ടാൻ കഴിയുന്ന നാൾ വരെ
ഞാനീ അവസ്ഥാന്തരങ്ങൾക്കിടയിൽ
അലഞ്ഞു തിരിയട്ടെ

wxwxwxwxwxwxwxwxwxwxwxwxwxwxw

2011 ജൂലൈ 18, തിങ്കളാഴ്‌ച

അധി­നി­വേശം


ചോര­തു­ടി­ക്കുന്ന മെഹ്ബൂബെ റഹ്മ­ത്തിനു
ഗോതമ്പു നിറ­മുള്ള നിഷാ­നാ­കാ­സി­മിനു
സ്നേഹി­ക്കാ­ന­റി­യുന്ന ഒരു പാട്‌
ഇറാ­നി­യൻ യുവ­ത്വ­ത്തിന്‌

എന്റെ ചാര­ക്ക­ണ്ണു­കൾ നിന്നെ
എന്നോ അളന്നു കഴി­ഞ്ഞി­രി­ക്കുന്നു
വിധി മുൻകൂ­ട്ടി തയ്യാ­റാ­ക്കി­കൊണ്ടു
വിചാ­രണ നട­ത്തു­ക­യാണു ഞാനി­പ്പോൾ

നീ ആവർത്തി­ച്ചു­ന്ന­യി­ക്കുന്ന നിന്റെ ഊർജ്ജ തന്ത്രവും
ഒരി­ക്കലും തല കുനി­ക്കാത്ത ഉരി­ശൻ നയ­ത­ന്ത്രവും
എന്റെ സാമ്രാ­ജ്യത്വ നയ­ങ്ങൾക്കു
ഞാനൊരു ഭീഷണിയായ്‌ കാണുന്നു

ലോക­ശ­ക്തി­കൾക്കു മുന്നിൽ നിന­ക്കു­ഞാ­നൊരു
ഭീക­ര­മു­ഖാ­വ­രണം നല്കും
പിന്നെ,
നാലാംകിട രാഷ്ട്ര­ങ്ങൾ നിന്നെ­യെ­തിർക്കാൻ
പുതി­യൊരു ഉദാര സാമ്പ­ത്തിക നയ­മെ­റിയും
ആണ­വോർജ്ജ ഏജൻസി, ഐക്യ­രാ­ഷ്ട്ര­സഭ
നിന്റെ വിധി­യെ­ഴുത്തു തുട­രു­ക­യാണു

ബറ­ദേ­യിയുടെ വിവ­രണവും
ബിബി­സിയുടെ വർണ്ണ­നയും
നീ നിയ­ല്ലാ­താ­യി­ത്തീരും വരെ
നിന്നെ ഞാൻ വേട്ട­യാ­ടി­ക്കൊ­ണ്ടി­രിക്കും

വേട്ടാ­ളന്റെ മന്ത്ര­ത്തിൽ വിധി­മാറും പോലെ
കാട്ടാളനെൻ മാന്ത്രി­ക­ത­യിൽ നീ മാറും വരെ
ഞാൻ നിന്റെ ഭ്രമ­ണ­പഥം മുഴു­വൻ
നിന്നെ ഗമിച്ചു കൊണ്ടി­രിക്കും
ഒടു­വിൽ,

വാദിയും വിധി­കർത്താവും ഞാനാ­കു­മ്പോൾ
നിന്റെ യുവ­ത്വ­ത്തിനു മേൽ
നിന്റെ എണ്ണ­ക്കി­ണ­റു­കൾക്ക്‌ മേൽ
നിന്റെ സാമ്പ­ത്തി­കാ­ടി­ത്ത­റ­യ്ക്കു­മേൽ
ഞാനെന്റെ അധീശത്വം സ്ഥാപിക്കും
ക്ളസ്റ്റർ ബോംബു­കളും ക്ളോറിൻ വാത­ക­ങ്ങളും
നിന്റെ പുതിയ തല­മു­റയുടെ
പ്രത്യു­ത്പാ­ദന ശേഷി­വരെ
കവർന്നെ­ടു­ക്കു­മ്പോൾ
നീ വീണ്ടും നീയ­ല്ലാ­താ­യ്ത്തീ­രുന്നു

എന്റെ അധി­നി­വേ­ശ­ത്തിൽ
ഒരു പുതു­രാഷ്ട്രം പിറ­ക്കു­മ്പോൾ
നിന്റെ പുത്തൻ യുവ­ത­യുടെ
ജനി­തക ഘട­ന­വരെ മാറി­യി­രിക്കും

എനിക്കോ­ശാന പാടാൻ
എന്നെ അനു­സ­രി­ക്കാൻ
എന്റെ അധീ­ന­തയെ അംഗീ­ക­രി­ക്കാൻ
നീ എപ്പഴോ പഠി­ച്ചി­രിക്കും

നിന്റെ താളി­യോ­ല­കളും മത­ഗ്ര­ന്ഥ­ങ്ങളും
നിന്റെ വിശ്വാ­സ­ങ്ങളും പ്രമാ­ണ­ങ്ങളും
ചരി­ത്ര­ങ്ങളും ചിഹ്ന­ങ്ങളും
എല്ലാ­മെ­നി­ക്ക­നു­സ­രി­ച്ചി­രിക്കും

ഞാൻ  ചുട്ടെ­രിച്ച നിന്റെ സാംസ്കാ­രി­ക­ത­യിൽ
വെഞ്ചെ­രി­ക്കാനെനിക്കൊന്നു­മി­ല്ലാ­താ­വു­മ്പോൾ
എവി­ടെയോ ഞാൻ തേടി­യെ­ടുക്കും
മരി­ച്ചിട്ടും മരി­ക്കാ­ത്ത­നിൻ അത്മ­ധൈര്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

സ്നേഹം



വച­ന­ങ്ങളുടെ ആൾത്താ­ര­യിൽ നിന്നും
ഇവാ­നി­യോസ്‌ ഇട­വ­ക­യോടു പറഞ്ഞതു
സ്നേഹ­മാ­യി­രുന്നു

പീഡ­ന­ങ്ങ­ളുടെ മുൾക്കെ­ട്ടു­കൾക്കി­ട­യിൽ
ദൈവ­ദൂ­തൻ സ്വന്തം ജന­ത­യോടു
പ്രസം­ഗി­ച്ചതും സ്നേഹ­മാ­യി­രുന്നു

തൂലി­ക­ത്തു­മ്പിലെ ഈറ്റുനോ­വിൽ നിന്നും
കവിവചനം ഇറ്റു വീണതു
സ്നേഹ­മാ­യി­രുന്നു

കന­കാ­മ്പരം കൈമാ­റുന്ന
സ്വപ്ന ദർശനം കൊതി­ക്കുന്ന
പാവന സ്നേഹം

കുപ്പി­വ­ള­കൾ വീണു­ട­യുന്ന
ചർമ്മ­ങ്ങ­ളിൽ നിന്നും
ചോര­പൊ­ടി­യുന്ന
ഒരു സ്വപ്ന­മായ്‌ എഴു­തി­ത്ത­ള്ളുന്ന
രക്ത­രൂ­ഷിത സ്നേഹം

അറ­ഫാ­ത്തിന്റെ ആശു­പ­ത്രി­ക്കി­ട­യിൽ
ആശ്ര­യ­മ­റ്റ­വന്റെ അന്ത്യാ­ഭി­ലാഷം പോലെ
സ്നേഹം
അഫ്ഘാ­നി­ക­ളുടെ യുദ്ധ­­ക്കെ­ടു­തി­ക­ളിൽ
ബോംബു വർഷ­ത്തി­നി­ട­യിലെ
അത്താ­ഴ­പ്പൊ­തി­പോലെ സ്നേഹം
ഗ്വാണ്ടി­നാ­മോ­യിലെ നര­­വേ­ട്ട­യ്ക്കി­ട­യിൽ
ക്ളോസ­റ്റിനു­ള്ളിലെ വിശുദ്ധ വചനം പോലെ
സ്നേഹം

ഒടു­വിൽ
സ്നേഹം വളർന്നു
അടു­ക്ക­ള­യിൽ നിന്നും
അന്താ­രാഷ്ട്ര ഉച്ച­കോ­ടി­യി­ലേക്കു
രാധ­യിൽ നിന്നു, രമ­ണ­നിൽ നിന്നു
രതി­ക്രീ­ഢ­കളുടെ രണ്ടാമൂഴ­ത്തി­ലേക്കു



പിന്നെ,
ഭാര്യക്കു രണ്ടു ടീസ്പൂൺ സ്നേഹം
മകൾക്കു ഒരു മാത്ര­സ്നേ­ഹം
പോമ­റേ­നി­യനു സ്നേഹ­ത്തിന്റെ
രണ്ടു ബിസ്കറ്റ്‌
നാളെ
ക്യാപ്സൂ­ളുകളും തൻമാ­ത്ര­കളും
പിന്നിട്ട്‌
തപി­ക്കുന്ന ഹൃദ­യ­ങ്ങ­ളിൽ നിന്നു
തെന്നി­മാറി
ഒരു പുതിയ സൈബർ ലോകത്ത്‌
ഒരൗൺസിന്‌ ഒമ്പതു യൂറോ
കണ­ക്കിൽ
സ്നേഹം തൂക്കി വിൽക്കും വരെ
എനി­ക്കെന്റെ സ്നേഹ നിദ്ര.


wwwwwwwwwwwwwwwwwww

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...