ഞാനെന്നഹന്തയുടെ
നാലു വളവുകൾക്കപ്പുറം
പൂത്തിരി കത്തിച്ചപോൽ
ചിന്നിച്ചിതറാനൊരപകടം
വേളകുറിച്ച് കാത്തിരിപ്പുണ്ട്
ഓങ്ങിയറയാൻ പേശിബലം കൊണ്ട
കയ്യൊന്നനക്കാൻ മൂന്നുപേരെ
കരുണപെയ്യാൻ നോമ്പെടുക്കുന്നു
അകംകൊണ്ടതൊക്കെയും
തിരിച്ചെടുക്കുന്ന നിയതിവിളി
നീയൊരാളിന്റെ ദയാവായ്പിൽ
മാത്രമാവുന്ന ദുരവസ്ഥ
കാൽക്ഷണം കൊണ്ടൊരു
കവിത കക്കുമെന്നും
കലാലയങ്ങളിലൊക്കെയും
വരികളെന്റേത് പൂക്കുമെന്നും
കടത്തിണ്ണയിലെന്റെ കുറിപ്പുകൾ
അമിട്ട് പൊട്ടുമെന്നും കണ്ടത്
കെട്ട കിനാവിനുമപ്പുറം
തണുത്ത മെത്തയിൽ
ചതഞ്ഞ് കിടക്കുന്നു
ഇനിയെന്റെ വിരൽത്തുമ്പ് വീണ്ടും
കാവ്യ സംസർഗ്ഗം കൊണ്ട്
പെറ്റ് കൂട്ടുമെന്നാകിൽ വിഭോ
വാഴ്ത്തിടുമടിയനന്നൊരിക്കൽ
വേഗശരമെടുത്തെറിയാതെ പോയ
ആയുസ്സവിടുത്തെ ദാനമെന്ന്
നാലു വളവുകൾക്കപ്പുറം
പൂത്തിരി കത്തിച്ചപോൽ
ചിന്നിച്ചിതറാനൊരപകടം
വേളകുറിച്ച് കാത്തിരിപ്പുണ്ട്
ഓങ്ങിയറയാൻ പേശിബലം കൊണ്ട
കയ്യൊന്നനക്കാൻ മൂന്നുപേരെ
കരുണപെയ്യാൻ നോമ്പെടുക്കുന്നു
അകംകൊണ്ടതൊക്കെയും
തിരിച്ചെടുക്കുന്ന നിയതിവിളി
നീയൊരാളിന്റെ ദയാവായ്പിൽ
മാത്രമാവുന്ന ദുരവസ്ഥ
കാൽക്ഷണം കൊണ്ടൊരു
കവിത കക്കുമെന്നും
കലാലയങ്ങളിലൊക്കെയും
വരികളെന്റേത് പൂക്കുമെന്നും
കടത്തിണ്ണയിലെന്റെ കുറിപ്പുകൾ
അമിട്ട് പൊട്ടുമെന്നും കണ്ടത്
കെട്ട കിനാവിനുമപ്പുറം
തണുത്ത മെത്തയിൽ
ചതഞ്ഞ് കിടക്കുന്നു
ഇനിയെന്റെ വിരൽത്തുമ്പ് വീണ്ടും
കാവ്യ സംസർഗ്ഗം കൊണ്ട്
പെറ്റ് കൂട്ടുമെന്നാകിൽ വിഭോ
വാഴ്ത്തിടുമടിയനന്നൊരിക്കൽ
വേഗശരമെടുത്തെറിയാതെ പോയ
ആയുസ്സവിടുത്തെ ദാനമെന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ