ഒരു പെരുമഴയിലേക്കിറങ്ങിച്ചെല്ലുക
ഭയപ്പെടേണ്ട; ഇരുളുന്നതിനു മുമ്പ്
ചക്രവാളം തൊട്ടില്ലെങ്കിലും
മരുഭൂമിയൊന്ന് വിഴുങ്ങാതെ പോവില്ല
പ്രളയത്തിലേക്കൂളിയിട്ടിറങ്ങുക
ശങ്കയരുത്; കയ്യാരു നീട്ടിയില്ലെങ്കിലും
ചുവന്നതെരുവിന്റെ ദൈവനിന്ദയ്ക്ക്
ശിക്ഷയിറക്കപ്പെട്ടതിന്റെ മഹദ് വചനം
കൈകൊട്ടി വാഴ്ത്താതെ പോവില്ല
യുദ്ധക്കൊതിമൂത്ത് ഗന്ധകം കൊറിക്കുന്ന
നഗ്നരാജനെ നോക്കി കൂവുക
അരുത്; തെരുവിൽ അനാഥരാവുന്ന
ബാല്യങ്ങളുടെ തലയെണ്ണി വെറുതെ
ജയപരാജയങ്ങളുടെ കെട്ടുകഥ മെനയരുത്
എങ്കിലും
കവിതയൊന്ന് നിറുത്താതെ ചൊല്ലുക
മടിയരുത്; പദങ്ങളും ബിംബങ്ങളും
കൽപ്പിച്ചു വച്ചതൊക്കെയും നിഷ്കരുണം
വെട്ടിയറുത്തുപ്പു നോക്കി തന്ത്രികൾ
തെരുവുകളിൽ അപഹസിച്ചാർത്തലയ്ക്കും
എന്തെന്നാൽ,
കവികൾ കാലാതിവർത്തികളാണു
സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു
ഭയപ്പെടേണ്ട; ഇരുളുന്നതിനു മുമ്പ്
ചക്രവാളം തൊട്ടില്ലെങ്കിലും
മരുഭൂമിയൊന്ന് വിഴുങ്ങാതെ പോവില്ല
പ്രളയത്തിലേക്കൂളിയിട്ടിറങ്ങുക
ശങ്കയരുത്; കയ്യാരു നീട്ടിയില്ലെങ്കിലും
ചുവന്നതെരുവിന്റെ ദൈവനിന്ദയ്ക്ക്
ശിക്ഷയിറക്കപ്പെട്ടതിന്റെ മഹദ് വചനം
കൈകൊട്ടി വാഴ്ത്താതെ പോവില്ല
യുദ്ധക്കൊതിമൂത്ത് ഗന്ധകം കൊറിക്കുന്ന
നഗ്നരാജനെ നോക്കി കൂവുക
അരുത്; തെരുവിൽ അനാഥരാവുന്ന
ബാല്യങ്ങളുടെ തലയെണ്ണി വെറുതെ
ജയപരാജയങ്ങളുടെ കെട്ടുകഥ മെനയരുത്
എങ്കിലും
കവിതയൊന്ന് നിറുത്താതെ ചൊല്ലുക
മടിയരുത്; പദങ്ങളും ബിംബങ്ങളും
കൽപ്പിച്ചു വച്ചതൊക്കെയും നിഷ്കരുണം
വെട്ടിയറുത്തുപ്പു നോക്കി തന്ത്രികൾ
തെരുവുകളിൽ അപഹസിച്ചാർത്തലയ്ക്കും
എന്തെന്നാൽ,
കവികൾ കാലാതിവർത്തികളാണു
സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ