ആതിരേ,
പ്രണയ പാരവശ്യം കുതിർന്നയെൻ
കണ്ണുകളിലൊരു താമരമൊട്ടായ്
നീയുദിക്കാൻ മറുപ്പതെന്തേ
അത്രമേൽ തരളമെൻ ഹൃത്തിലൊരു
പൊയ്കയി,ലെന്റെ സ്വപ്ന വനികയിൽ
അരയന്നമായ് നീ വരും നാളിനൊന്നായ്
തപം കൊണ്ട് കഴിവതുണ്ട് ഞാനെന്നത്
കാണാതെ നീ പോവതോ, സ്വയമൊതുങ്ങി
കനവിലൊരു മാളികതന്നിലെന്നെ കാണ്മതോ
നീ പൂക്കാതെപോയൊരത്തവും ചിണുങ്ങാച്ചിങ്ങവും
നീയുദിക്കാ പകലൊക്കെയും കിനിയാ ഉറവയും
ഒഴുകാതെ പോയ നീർച്ചാലരുവിയും പ്രിയതമേ
തീർക്കുന്നതെന്നിലൊരു കൊടും വേനൽ മാത്രം
അറിയുന്നു ഞാനാർദ്രേ, മൗനമായ് തിരുനടയിലൊരു
സന്ധ്യാ വന്ദന നേരത്ത് ദീപപ്രഭ തട്ടി നീ തൊഴുകയിൽ
ഇല്ല നിന്നിൽ ഞാനല്ലാതെ രൂപമൊന്നെങ്കിലും
നിന്റെ പുരോഭാഗത്ത് കാലമൊക്കെയുമധികാര
മുദ്രചാർത്തി ഞാൻ നിലകൊള്ളുന്ന നാളൊന്ന് വരെ
ഈ മണല്‍ക്കാട്ടിലീ ഏകാന്തരാത്രി ഉറങ്ങാതെ പുലരട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ