2011, ജൂൺ 19, ഞായറാഴ്‌ച

യുദ്ധ­ഭൂ­മി­യി­ലേക്ക്


പ്രിയേ,
ആര­വ­മൊ­ഴിഞ്ഞ എന്റെയീ യുദ്ധ­ഭൂ­മി­യി­ലേക്കു
പോയ­കാല പീഡ­ന­ങ്ങളുടെ റയിൽപ്പാ­ത­ക­ളി­ലൂടെ
തീ തുപ്പുന്ന ഒരോർമ്മ­യായ്‌ നീ കടന്നു വരിക
അവി­ടെ­യൊരു കോണി­ലെ­രി­യു­ന്നത്‌
അംഗ­ഭംഗം വന്ന എന്റെ ഗത­കാല സ്മര­ണ­ക­ളാണ്‌
അല്പം പ്രാണ­ജ­ല­ത്തി­നായ്‌ കണ്ഠ­മി­ട­റി­പ്പാ­ടു­ന്നതു
എന്റെ പ്രണയ നൈരാ­ശ്യ­ങ്ങ­ളിലെ രാപ്പ­ക­ലു­ക­ളാണു
സ്മൃതി­യ­റ്റു­പോയ എന്റെ കിനാക്കാടുക­ളിൽ നിന്നു
വേട്ട­നാ­യ്ക്ക­ളി­പ്പോഴും ഓരി­യിടുന്നുണ്ട്‌
നിന്റെ തലയ്ക്കു മുക­ളിലെ ശൂന്യ­ത­യിൽ നീ
നിന്നെത്തന്നെ കരു­തി­യി­രി­ക്കുക
എന്റെ പ്രണയ രക്തം കുടിച്ച പ്രാപ്പി­ടി­യൻമാർ
നിന്റെ സ്വപ്ന­ത്തിന്റെ ചില്ല­ക­ളി­ലി­നിയും
പുതി­യൊരു അഗ്നി­വർഷ­മാ­യേക്കാം
കറുത്ത കുപ്പി­വ­ള­പ്പൊ­ട്ടു­കൾ കൊണ്ടു മുറി­ഞ്ഞ­യെൻ
ഹൃദ­യ­ധ­മ­നി­കൾ ഇനി­യൊ­രി­ക്കലും ഒന്നു ചേരി­ല്ലെ­ങ്കിലും
ധൂർത്ത­കൗ­മാ­ര­ത്തിന്റെ ദുര­ന്ത­രംഗങ്ങളെ
തുടി­കൊ­ട്ടി­പ്പാ­ടാൻ അതിലി­നി­യും ജീവൻ ബാക്കി നിൽപ്പുണ്ട്‌
പുതിയ രതി­ഗീതം പാടി പുല­രു­വോളം കുമ്പ­സ­രി­ക്കാനും
ഉപ­ബോ­ധ­മ­ന­സ്സെന്ന ഉണ­ക്ക­മീൻ കാട്ടി
അയ­ലത്തെ പൂച്ചയുടെ ഉറക്കം കെടു­ത്താനും
എന്റെ മേലാ­ള­ന്മാ­രി­പ്പൊഴും ഓടി­ന­ട­ക്കു­ന്നു­ണ്ട്
തേരി­ലെ­ക്കൊ­ടി­ക്കൂറ­കൾ  നിറം കെടു­­മ്പൊഴും
തേരാ­ളിയുടെ തല മണ്ണി­ലു­രു­ളു­മ്പൊഴും
ഭൃത്യ­വേഷം നിറു­ത്താതെ വെഞ്ചാ­മരം വീശ­യാൽ
രാജന്റെ കോടീ­രമിന്നും ഉറ­ച്ചു­തന്നെ
ഇനി­യു­മ­ണ­യാ­ത്ത­യെൻ പ്രണ­യ­ചി­തക­ളിൽ തീകാഞ്ഞു നീ
നിന്റെ­യു­ള്ളിന്റെയുള്ളിലെ കാമം ഉരു­ക്കി­ക്ക­ള­യുക
തേരോട്ടം നീല­ച്ചയീ സൈകത ഭൂമി­യിൽ
ഒരി­ക്കലും പെയ്യാതെ പോകുന്ന മഴ­യ്ക്കായ്‌ നീ കാത്തു കിട­ക്കുക





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...