2014, ഡിസംബർ 10, ബുധനാഴ്‌ച

ചുംബന സ്വാതന്ത്ര്യം


പെറ്റവളോടൊത്ത് പെരുവഴി തെണ്ടവേ
പിൻ വിളി വിളിച്ചവൻ ജാതി ചോദിക്കുന്നു
കൂടെപ്പിറന്നവൾക്ക് കൂട്ട് പോകവേ
കണ്ടവനൊക്കെയും കാര്യം തിരക്കുന്നു
മതി മറന്ന് മനം തുറന്ന് ചിരിക്കവേ
മതമേലാളന്റെയസഭ്യ വർഷം
ദൈവ സന്നിധിയിൽ നൊന്ത് കരയവേ
താലി കെട്ടിന്റെ സാക്ഷ്യപത്രം തേടുന്നു
ഇനിയെന്റെ മണ്ണിലൊരു യുഗ്മ ഗാനം പാടാൻ
തെരുവീഥിയൊക്കെയും തുണയായ് പോകാൻ
കൊതി പൂണ്ട് മതി കൊണ്ട് കഴിയുന്നുവെങ്കിലും
ഇല്ല ഞാനില്ല ചുംബിച്ച് തീർക്കാൻ
ഒരു കണവുമാകില്ല കെട്ടിപ്പുണരാൻ
സ്നേഹമെന്നുള്ളിൽ നിന്നുറവയായ് ചുരത്താൻ
പ്രണയ പാരവശ്യം പകർന്നാടിയൊഴുകാൻ
ആവില്ലൊരിക്കലുമൊരു പകൽ ചൂടിൽ
പ്രണയം തെരുവിലേക്ക് വലിച്ചിഴക്കുന്നോൻ
സമത്വ സ്വാതന്ത്ര്യം ചുണ്ടിൽ പുരട്ടിയോൻ
പ്രഘോഷിക്കുന്നില്ലൊരു പാവന സ്നേഹം
തമ്മിലുരുണ്ട് സ്ഖലിച്ച് തീരാൻ
തെരുവു നായ പോലും മറയൊന്നു തേടും


xxxxxxxxxxxxxxxxxxxxxxxxxxxxxx

2 അഭിപ്രായങ്ങൾ:

  1. ഞാൻ മനസ്സിലാക്കിയേടത്തോളം സദാചാര പോലിസിങ്ങിനു എതിരെ ഒരു പ്രതിഷേധമായിരുന്നു അത്. പക്ഷേ, എല്ലാവരും കൂടി അതിന് പ്രണയത്തിന്റെയും കാമത്തിന്റെയും മുഖം കൊടുത്തു.

    മറുപടിഇല്ലാതാക്കൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...