2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ശ്മശാനത്തിലേക്ക് തുറക്കുന്ന ജാലകം



കൊഴിഞ്ഞു പോവുന്ന ഇലകളെക്കുറിച്ച്
പൊടുന്നനെ ഒരു നദി ഒടുങ്ങുന്നത്
ബന്ധങ്ങൾ കാടുകേറി അകലുന്നത്
കവിത കുറിക്കുവാൻ ബീജം തേടവേ
എന്നിലേക്ക് ദൃഷ്ടി തിരിച്ചെടുക്കുന്നു
ശ്മശാനത്തിലേക്ക് തൂറക്കുന്ന ജാലകമുള്ള
ഇരുണ്ട അറയിൽ കൊട്ടിയടക്കവേ
ഒറ്റപ്പെടലിന്റെ മറുവാക്കായ്
എന്റെ കവിത മുനിഞ്ഞു കത്തുന്നു
കുമ്പിളിൽ പകർന്നേകാതെ പോയ
അക്ഷര ഭിക്ഷയിൽ ആദ്യ കയ്പറിയുന്നു
പ്രണയാക്ഷരം കൊറിക്കാതെയെൻ
വെറുപ്പിന്റെ യൗവ്വനം നീറിയൊടുങ്ങയിൽ
അറവുകാരന്റെ മകനെന്ന മകുടമണിയുന്നു
മാംസ ഗോപുരങ്ങളിൽ നപുംസകങ്ങൾ പോലും
മതിമറന്നു കാലമെല്ലാം അന്തിയുറങ്ങവേ
ഓട്ടച്ചിരട്ടയ്ക്ക് നൂലുകെട്ടിയെന്നെ
ചിന്തേരിടാൻ വെളിച്ചമൂതിക്കെടുത്തുന്നു
ഇനി, തെമ്മാടിപ്പറമ്പിന്റെ തെക്കൊരു മൂലയിൽ
ചാവാതെ കൊണ്ടെന്നെ കുഴിച്ചു മൂടുക
നിന്റെ നെറികേടു കണ്ടുയരാതിരിക്കുവാൻ
ചൂണ്ടുവിരലെന്റേത് പിഴുതെടുത്തേക്കുക
അലംഘനീയമാണു വിധിവിലക്കെങ്കിലും
അല്പമാത്രയൊന്നു എതിർത്തെഴുതാതിരിക്കുവാൻ
കവിതയെന്നിൽ കിളിർത്തുവരാതെയെൻ
കുഴിമാട മുകളിൽ നീ താണ്ഡവമാടുക
0000000000000000000000

1 അഭിപ്രായം:

  1. നിരാശയുടെ മീസാൻ കല്ലുകൾക്കും മീതേ കവിതയുടെ കിളിർപ്പുകൾ പടർന്നേറട്ടെ.

    നല്ലൊരു കവിത :)

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു......

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...