2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

കരൾ വെന്ത ശേഷംകരളേയെന്നായിരം യാമങ്ങൾ
ഉറങ്ങാതെയെന്നെ വിളിച്ചവൾ
കൂരിരുട്ടിലാണെന്നറിഞ്ഞും
പടിയമർത്തിച്ചവിട്ടിയിറങ്ങി
കവിത നിന്നിൽ കുടിയിരിക്കുന്നു
കാവ്യഭാവമേഴു തിരിയിട്ടിരിക്കുന്നു
കാലത്തിന്റെ നാവാണു നീയെന്ന്
കോരിച്ചൊരിഞ്ഞവർ തിരമൂടിയകന്നു
വിയർപ്പിന്റെ പങ്കുപറ്റി നിത്യം
കൂലിയെണ്ണിയെടുത്ത ബന്ധമൊക്കെയും
കരൾ കരിയുന്നതിനൊരു നാഴിക മുമ്പേ
ദിക്കറിയാത്ത ദൂരം തെന്നി നീങ്ങിപ്പറന്നു
പിന്നെ,
വാദിപക്ഷവും പ്രതിപക്ഷവും നേരിന്റെ
തുല്യഭാരം പകുത്ത് സൂചിമുന കാട്ടവേ
നീതുന്യായപ്രസ്താവമില്ലാതെ ദൈവം
രാജിയായ് കാനനവാസം തിരഞ്ഞെടുത്തു
ആതുരാലയത്തിലഗതിമന്ദിരത്തിൽ
ആശ്രിതരില്ലാത്തവർക്കിടയിൽ കവിത ചൊല്ലി
കിറുക്കനെന്നാർത്തു വിളിപ്പവരെ വകഞ്ഞുമാറ്റി
ചിരിച്ചു നടന്നു ഞാൻ മഹാകവിയാകട്ടെ

ooooooooooooooooooooooo

1 അഭിപ്രായം:

  1. കവിതകൾ പണ്ടേ എനിക്ക് വേഗത്തിൽ കാലങ്ങാറില്ല. ഒന്ന് കൂടി വായിച്ചു നോക്കട്ടെ

    മറുപടിഇല്ലാതാക്കൂ

രക്തസാക്ഷി അജയ്യനാവുന്നു. . .

ജീവിതക്കയ്പ്പിട്ടു കുറുക്കിയ രസായനം കാലമെത്രയായ് മോന്തി ഞാൻ സോദരാ ദുരിതക്കയങ്ങൾക്ക് കൂട്ടിരുന്നെത്ര നാൾ കഷ്ടകാണ്ഡത്തിൻ കുറുക്കു നുകര്‍...