2012, ഡിസംബർ 5, ബുധനാഴ്‌ച

പരദേശി


ഒരു ബംഗാളിയൻ കാലാൾപ്പട നടന്നുപോകുന്നെൻ മുന്നിലൂടെ
അവർതൻ കലപിലകൾക്കിടയിലുമുണ്ടൊരു മൗനം
അലച്ചിലുകൾക്കിടയിലുമൊരു ദൃഢ ലക്ഷ്യം
ഇല്ലാതെ പോയതെനിക്കുമെൻ വംശത്തിനും അതു മാത്രം
ഉണ്ണുവാൻ തെരുവു മുഴുവൻ വിഭവങ്ങൾ
അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന നേരവും
സ്വരുക്കൂട്ടിയവയൊരു ഭാണ്ഡത്തിലാക്കുവാൻ
എന്നോ എന്റെ നാട്ടാർക്കാവാതെ പോയ്
തൂമ്പയെടുത്ത്, കയർപിരിച്ച്, ഭാരംചുമന്നൊരു തലമുറ
ഒട്ടു നന്നായി മേച്ചു നടന്നയെൻ ജനതയെ
ഒരു പെട്ടി തുറന്നു വന്നൊരു ഭൂതം പുതു
വിപണന തന്ത്രം പഠിപ്പിച്ചു വഞ്ചിച്ചു
തൊലി വെളുപ്പിന്റെ സൗന്ദര്യം, രാസക്കൂട്ടുക്കളുടെ മേളനം
രുചി ഭേദങ്ങളുടെ പറുദീസ, പിടിമുറുക്കിയവൻ
എന്റെ മക്കളുടെയോരോ ബലഹീനത നോക്കിയും
ഇന്നൊന്നു നട്ടെല്ലു നിവരുവാനെൻ സഹജനു
ഇല്ല പരദേശിയില്ലാതൊരു മാർഗ്ഗമില്ല
ഇനിയുണ്ണുവാൻ ഉറങ്ങുവാനുലാത്തുവാൻ
എന്തിനും പരദേശിയെത്തേടിയൊടുക്കമൊരു
ഉണ്ണിയുണ്ടാക്കുവാൻ പോലുമാ കാൽപാദം
ഉമ്മവെയ്ക്കേണ്ട ഗതികേടിലാകുമോ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

  1. ഒരു ബംഗാളിയൻ കാലാൾപ്പട നടന്നുപോകുന്നെൻ മുന്നിലൂടെ
    അവർതൻ കലപിലകൾക്കിടയിലുമുണ്ടൊരു മൗനം
    അലച്ചിലുകൾക്കിടയിലുമൊരു ദൃഢ ലക്ഷ്യം
    ഇല്ലാതെ പോയതെനിക്കുമെൻ വംശത്തിനും അതു മാത്രം.

    വല്ലാതെ ഹൃദയത്തിൽ കൊണ്ട വരികളാണിത്.
    ഈ വരികൾ ഈ എഴുത്തിലുള്ളതാണെന്നത് കൊണ്ട്
    ഇതും ഇഷ്ടപ്പെടുന്നു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...