ഇടവപ്പാതിക്കു മുമ്പേ മഴയും
മഴയുടെ വരവും പ്രവചിക്കുവാൻ
രാജകല്പന
ശീതീകരണ മുറിക്കു പുറത്തെ
മീനച്ചൂടിലേറെ മനസ്സിനെ
ഉരുക്കിയതു പ്രവചനവും
പ്രവചനത്തിന്റെ കൃത്യതയും
പാതിരാ സ്വപ്നങ്ങളിൽ
രാജവിളംബരത്തിന്റെ
ഉഗ്രശാസനം
കാരാഗൃഹത്തിന്റെ കടുത്ത ഭാഷ്യം
കള്ളിമുള്ളുകൊണ്ട് മേലങ്കി
ഒരിക്കൽ വിശുദ്ധനാകുമെങ്കിലും
ക്രൂരതയുടെ കുരിശുമരണം
ദിവാസ്വപ്നങ്ങളിൽ
പട്ടും പൊൻവളയും
പ്രവാചകനെന്ന പവിത്രനാമം
പദവിയും ഉയർന്ന പ്രതിഫലവും
രാപ്പകലുകൾ മാറികൊണ്ടിരുന്നു
പ്രവചനത്തിനായ് പ്രത്യേക
കരംപിരിവ്
ജനം കഴുതയായിരിന്നു
സംരക്ഷണം രാജസന്നിധിയിൽ
നിക്ഷിപ്തവും
തലയെണ്ണി കരം ചുമത്തിയതും
കടുത്ത സാമ്പത്തിക നിയന്ത്രണം
വരുത്തിയതും
നിധികളും നിക്ഷേപങ്ങളും
വകമാറ്റിയൊഴുക്കിയതും
പ്രവചനത്തിന്റെ
കൃത്യത കൂട്ടാൻ
പ്രവാചകനു യാത്രയ്ക്ക്
തങ്കത്തേര്
പ്രവാചക പത്നിക്കു
റാണിപ്പട്ടം
സംരക്ഷണത്തിനു
കലാൾപ്പട
വാറോലയും എഴുത്താണിയും
വിശേഷാൽ പൂജയും എല്ലാം
വിധി വിലക്കുകളില്ലാതെ
രാജകല്പിതം
പ്രവചനാവശ്യാർത്ഥം
ഖജനാവിന്റെ താക്കോലിനു
കൈവശാവകാശം
ഖജനാവിനു മേൽ
പൊതുജന നിയന്ത്രണം
പര്യവേഷണങ്ങളും പരിഹാര
കർമ്മങ്ങളും പ്രശ്നം വയ്ക്കലും
മുറയ്ക്കു നടന്നുകൊണ്ടിരുന്നു
കഴിഞ്ഞ കാല ആവർത്തനങ്ങൾ
പ്രവാചകന്മാരുടെ നടപടിക്രമങ്ങൾ
കൂട്ടലും കിഴിക്കലും
ഒടുവിലൊരു വിധി പ്രഖ്യാപനം
ഇക്കുറി മഴ കുറയുമെന്നു
പ്രവചനം രാജസദസ്സ്
പ്രമാണമാക്കി
വിദൂഷകവൃന്ദം ഏറ്റുപാടി
രാജകിങ്കരന്മാർ
പെരുമ്പറമുഴക്കി
ദൈവം പ്രവാചകന്റെ
എതിർപക്ഷത്തായിരുന്നു
സജാതിയ ധ്രുവങ്ങൾ
വികർഷിച്ചു കൊണ്ടിരുന്നു
ഇടവപ്പാതി മുതലേ
തോരാത്ത മഴ
പ്രളയം സർവത്ര
ജനം കഴുതയായിരുന്നു
ആതുരാലയങ്ങൾ
കച്ചവടത്തിരക്കിലും
കനേഷുമാരിയിൽ
അംഗസംഖ്യ കുറയ്ക്കാൻ
ഉദ്യോഗസ്ഥപ്പട
പനിമരണങ്ങൾ
പ്രാദേശികാടിസ്ഥാനത്തിൽ
തിട്ടപ്പെടുത്താൻ
പ്രത്യേക ദൗത്യസംഘം
അന്നന്നത്തെ കണക്കു
പ്രഘോഷിക്കാൻ
വകുപ്പു മന്ത്രി
സ്ഥിതിഗതി വിലയിരുത്താൻ
കേന്ദ്രസംഘം
ദുരിതാശ്വാസ വിഹിതം
പങ്കുപറ്റാൻ നപുംസകങ്ങളും
മഴതിമിർത്തു പെയ്യുകയായിരുന്നു
പനിമരണപ്പട്ടിക ഉയരുകയും
പ്രവാചകൻ അന്തപുരത്തിൽ
പാതി മയക്കത്തിലും
ജനം കഴുതയായിരുന്നു
എന്നിട്ടും ദൈവം
ചിരിച്ചുകൊണ്ടേയിരുന്നു.
മഴയുടെ വരവും പ്രവചിക്കുവാൻ
രാജകല്പന
ശീതീകരണ മുറിക്കു പുറത്തെ
മീനച്ചൂടിലേറെ മനസ്സിനെ
ഉരുക്കിയതു പ്രവചനവും
പ്രവചനത്തിന്റെ കൃത്യതയും
പാതിരാ സ്വപ്നങ്ങളിൽ
രാജവിളംബരത്തിന്റെ
ഉഗ്രശാസനം
കാരാഗൃഹത്തിന്റെ കടുത്ത ഭാഷ്യം
കള്ളിമുള്ളുകൊണ്ട് മേലങ്കി
ഒരിക്കൽ വിശുദ്ധനാകുമെങ്കിലും
ക്രൂരതയുടെ കുരിശുമരണം
ദിവാസ്വപ്നങ്ങളിൽ
പട്ടും പൊൻവളയും
പ്രവാചകനെന്ന പവിത്രനാമം
പദവിയും ഉയർന്ന പ്രതിഫലവും
രാപ്പകലുകൾ മാറികൊണ്ടിരുന്നു
പ്രവചനത്തിനായ് പ്രത്യേക
കരംപിരിവ്
ജനം കഴുതയായിരിന്നു
സംരക്ഷണം രാജസന്നിധിയിൽ
നിക്ഷിപ്തവും
തലയെണ്ണി കരം ചുമത്തിയതും
കടുത്ത സാമ്പത്തിക നിയന്ത്രണം
വരുത്തിയതും
നിധികളും നിക്ഷേപങ്ങളും
വകമാറ്റിയൊഴുക്കിയതും
പ്രവചനത്തിന്റെ
കൃത്യത കൂട്ടാൻ
പ്രവാചകനു യാത്രയ്ക്ക്
തങ്കത്തേര്
പ്രവാചക പത്നിക്കു
റാണിപ്പട്ടം
സംരക്ഷണത്തിനു
കലാൾപ്പട
വാറോലയും എഴുത്താണിയും
വിശേഷാൽ പൂജയും എല്ലാം
വിധി വിലക്കുകളില്ലാതെ
രാജകല്പിതം
പ്രവചനാവശ്യാർത്ഥം
ഖജനാവിന്റെ താക്കോലിനു
കൈവശാവകാശം
ഖജനാവിനു മേൽ
പൊതുജന നിയന്ത്രണം
പര്യവേഷണങ്ങളും പരിഹാര
കർമ്മങ്ങളും പ്രശ്നം വയ്ക്കലും
മുറയ്ക്കു നടന്നുകൊണ്ടിരുന്നു
കഴിഞ്ഞ കാല ആവർത്തനങ്ങൾ
പ്രവാചകന്മാരുടെ നടപടിക്രമങ്ങൾ
കൂട്ടലും കിഴിക്കലും
ഒടുവിലൊരു വിധി പ്രഖ്യാപനം
ഇക്കുറി മഴ കുറയുമെന്നു
പ്രവചനം രാജസദസ്സ്
പ്രമാണമാക്കി
വിദൂഷകവൃന്ദം ഏറ്റുപാടി
രാജകിങ്കരന്മാർ
പെരുമ്പറമുഴക്കി
ദൈവം പ്രവാചകന്റെ
എതിർപക്ഷത്തായിരുന്നു
സജാതിയ ധ്രുവങ്ങൾ
വികർഷിച്ചു കൊണ്ടിരുന്നു
ഇടവപ്പാതി മുതലേ
തോരാത്ത മഴ
പ്രളയം സർവത്ര
ജനം കഴുതയായിരുന്നു
ആതുരാലയങ്ങൾ
കച്ചവടത്തിരക്കിലും
കനേഷുമാരിയിൽ
അംഗസംഖ്യ കുറയ്ക്കാൻ
ഉദ്യോഗസ്ഥപ്പട
പനിമരണങ്ങൾ
പ്രാദേശികാടിസ്ഥാനത്തിൽ
തിട്ടപ്പെടുത്താൻ
പ്രത്യേക ദൗത്യസംഘം
അന്നന്നത്തെ കണക്കു
പ്രഘോഷിക്കാൻ
വകുപ്പു മന്ത്രി
സ്ഥിതിഗതി വിലയിരുത്താൻ
കേന്ദ്രസംഘം
ദുരിതാശ്വാസ വിഹിതം
പങ്കുപറ്റാൻ നപുംസകങ്ങളും
മഴതിമിർത്തു പെയ്യുകയായിരുന്നു
പനിമരണപ്പട്ടിക ഉയരുകയും
പ്രവാചകൻ അന്തപുരത്തിൽ
പാതി മയക്കത്തിലും
ജനം കഴുതയായിരുന്നു
എന്നിട്ടും ദൈവം
ചിരിച്ചുകൊണ്ടേയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ