ഏതൊരച്ഛനും മകനും തമ്മിലും
ആയിരം അന്തരങ്ങളുണ്ട്
അന്തരങ്ങളേക്കാൾ ഒരുപക്ഷേ
അഭികാമ്യമുണ്ടായ്ക്കൂടെന്നുമില്ല
അച്ഛനും മകനുമിടയിലൊരു
പെൻഡുലം പോൽ ഞാൻ
വെറുപ്പിനും വാൽസല്യത്തിനു-
മിടയിൽ തൂങ്ങിയാടുന്നു
എന്റെ മകനുഞാൻ
കളിക്കൂട്ടുകാരനാവുമ്പോൾ
അച്ഛനു ഞാൻ ആജന്മ
ശത്രുവാകുന്നു
എന്റെ മകൻ നിഴലിനെ
നിഴലായ്കാണുമ്പോൾ
അവയെ നേർക്കു കാണാൻ
ഞാൻ ശ്രമിക്കുന്നു
അപ്പോഴും അച്ഛനു നിഴൽ
ചരിഞ്ഞുതന്നെ
മതം എന്റെ മകനൊരു
മരീചികയാവുമ്പോൾ
അതിനെയൊരു മേച്ചിൽ-
പ്പുറമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല
എങ്കിലും മതം അച്ഛനു
മാസ്റ്റർപീസ്തന്നെ
മകൻ പ്രകാശവേഗതയിൽ
ജീവിക്കുമ്പോൾ
എന്റെ തുരുമ്പിച്ച ചക്രങ്ങൾക്കു
ഞാൻ ഗ്രീസ് പുരട്ടുന്നു
അച്ഛനിപ്പോഴും കാളവണ്ടിയിൽ
കളിക്കോപ്പുകൾക്കിടയിൽ
മകൻ
തൂലികത്തുമ്പിൽ ഞാൻ
തിമിരബാധയിൽ അച്ഛൻ
ഇന്നച്ഛനെന്നെയുൾ-
ക്കൊള്ളാത്തതുപോൽ
ഇനിയൊരുനാളെൻ
മകനുമുൾക്കൊള്ളാതിരുന്നാൽ
അന്നുമെന്നക്ഷര ജാലകം
എനിക്കുമുമ്പിലടയാതിരുന്നെങ്കിൽ.
xxxxxxxxxxxxxxxxxxxxxxxxxxxxxx
kollam................
മറുപടിഇല്ലാതാക്കൂ