2011, ജൂലൈ 3, ഞായറാഴ്‌ച

കാലം


അറി­യു­ന്നിന്നു­ ഞാനെൻ പ്രിയേ
വസന്തം വിടർന്ന­യാ­മ­ങ്ങ­ളിൽ
വരും വരാ­യ്ക­ളെ­ക്കു­റിച്ചു നീ പുല­മ്പി­യ
വാക്കുക­ളു­ടെ­യർത്ഥ­ങ്ങ­ളോ­രോന്നും

ആയു­സ്സൊ­രി­ക്കലും അധി­ക­രി­ക്കി­ല്ലെന്നു നീ
വീണു­കി­ട്ടിയ നിമി­ഷ­ങ്ങ­ളൊ­ക്കെയും
വർണ്ണ­ഘോ­ഷ­ങ്ങ­ളാ­ക്കിയും പാടിയും
വിശു­ദ്ധ­മാ­ക്കിയ പൊൻപു­ല­രി­യിൽ

അന്തസ്സും ആഭി­ജാ­ത്യവും തേടി ഞാൻ
വർത്ത­മാ­ന­ത്തിന്റെയർത്ഥ­മ­റി­യാതെ
വീഥി­കൾതോറു­മ­ലഞ്ഞ നാളിലും
വിടർന്ന കണ്ണു­മായ്‌ കാത്തി­രുന്ന നിന്നെ

അറ­ബി­നാ­ടിന്റെ എണ്ണ­പ്പു­ക­കണ്ട്‌
വിയർക്കാതെ കായ്ക്കുന്ന കനി­ക­ളിൽ കൊതി പൂണ്ട്‌
വറ്റാ­തെ­യൊ­ഴു­കുന്ന സ്വപ്ന­ങ്ങളും കൊണ്ട്‌
വണ്ടി­ക­യ­റിയ ഒടു­ക്കത്തെ പക­ലു­കൾ

അന്യന്റെ കരു­ണ­യ്ക്കായ്‌ കൈനീട്ടി നടന്നു ഞാൻ
വീറും വാശിയും നില­നിർത്തു­വാൻ വേണ്ടി
വിശപ്പും വിലക്കും കാര്യ­മാ­ക്കാതെ
വാരി­യെ­ടുത്തു മുത്തു­ക­ളൊ­ക്കെയും

ആയു­സ്സു­മാ­രോ­ഗ്യവും അടി­യറവെച്ചു
വായു­വേ­ഗ­ത്തി­ലോടി നട­ന്ന­പ്പൊഴും
വാതം കശ­ക്കി­യെ­റിഞ്ഞ നിന്നെയും
വേദം വെറു­ത്ത­പൊൻ മക­നേയും  മറന്നു ഞാൻ

ആർത്തി­മൂ­ത്ത­വേ­ട്ട­നാ­യ്ക്കൊ­രി­ക്കൽ
വീണു­കി­ട്ടി­യ­കാ­ട്ടു­മാംസംപോലെ
വിര­ഹവും വേർപാടും ഓർത്തു നടു­ങ്ങാതെ
വലി­ച്ചെ­ടുത്തു ഞാൻ വിഭ­വ­ങ്ങ­ളൊ­ക്കെയും

ആദർശം അലൗ­കികം ഒന്നും നിന­യ്ക്കാതെ
വേപ­ഥു­പൂണ്ട നിന്നെ­യോർക്കാതെ

വിലക്കപ്പെട്ട കനികളെല്ലാം തേടി ഞാൻ                                                      
 വിരണ്ടു നടന്നു ജീവിതം മുഴുവനുo
ആശിച്ചതെല്ലാം നേടിയെടുത്തെന്നു
വീരവാദം മുഴക്കി പിൻ വാങ്ങിയ വേളയിൽ
വീണുപോയെന്നറിയുന്നു നീയേതോ
വാതായനം തുറന്നന്യ ലോകത്തേക്കു
--------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...