ചരിത്രത്തിൽ താളിയോലകൾക്കുള്ളി
ലെവിടെയൊ ഒരു കാകശബ്ദം ചിക്കിച്ചികയുന്നു
പിന്നെ:-
ശംഖൊലിയിൻ ശാന്തിമന്ത്രണത്തിനു
ശവംതീനിയുടെ ചിറകൊച്ച
ഏകത്വത്തിന്റെ സ്നേഹസ്വരത്തിനു
ഏതോ കൊലവിളിയുടെ ഹുങ്കാരം
അയൽക്കാരനെ സ്നേഹിക്കേണ്ടവൻ
അധർമ്മത്തിന്റെ കർമ്മസേവകനാകുന്നു
ജന്മം ധർമ്മത്തിനു തീറെഴുതേണ്ടവൻ
ജീഹാദിനു വേണ്ടി മുറവിളികൂട്ടുന്നു
മതപഠനകേന്ദ്രങ്ങൾക്കുള്ളിലൊരു കോണിൽ
മാരകായുധങ്ങൾതമ്മിലുരയുന്നു
കാവിയുടുത്ത ശാന്തിയുടെ നാവിൽ
കാരമുള്ളിന്റെ മൂർച്ചയറിയുന്നു
തലപ്പാവിനുള്ളിലെ തലച്ചോറിനുള്ളിൽ
തിന്മയുടെ പ്രേതങ്ങൾ നൃത്തം ചെയ്യുന്നു
ഇന്നവൻ പുഞ്ചിരിയുലുതിരുന്നതു
ഇസങ്ങളുടെ കറുപ്പാണു
ഇന്നാകൺകളിലുറയുന്നതു
ഇന്ദ്രിയങ്ങളിലെ വെറുപ്പാണു
ഒരു കയ്യിൽ ശാന്തിതൻ ജപമാല തിരിയുമ്പോൾ
മറുകയ്യിൽ ഹിംസയുടെ ഖഡ്ഘം ഞെരിയുന്നു
അതിനുമപ്പുറം:-
അഞ്ചപ്പം അയ്യായിരം പേർക്കെന്നതു
അഞ്ചപ്പത്തിനയ്യായിരം പേരെന്നു തിരുത്തി
അധികാര വടംവലി നടത്തുന്നു
ജാതിയും ഉപജാതിയും തമ്മിലടിച്ചിട്ടു
ജാതകമില്ലാത്ത മറുജാതി പിറക്കുന്നു
ഓരോനിറങ്ങളൊരുമിച്ചുചേർത്തി-
ട്ടൊരായിരം കൊടികൾ പാറിക്കളിക്കുന്നു
അക്ഷരമാലയിലെണ്ണം തികയാതെ
പക്ഷം പിടിക്കുവോർ നട്ടം തിരിയുന്നു
ഇന്നെൻ സദ്യയുടെ പന്തി പകുത്തവൻ
ഇനിയൊരു കൂരമ്പായി തിരിയില്ലെന്നാർ കണ്ടു
ഇന്നലെ കവലയിൽ ദീപം തെളിച്ചവൻ
ഇരുളിന്റെ മറവിൽ പതിയിരിക്കില്ലെന്നാരറിയും
എൻ നിണംകൊണ്ടു നീ ചുവരെഴുത്തെഴുതുക
ഏഴുയാമങ്ങൾക്കൊടുവിലെങ്കിലും ശാന്തിപിറക്കട്ടെ
എൻ മാംസം നിങ്ങൾ പകുത്തെടുത്തീടുക
എങ്ങനെയെങ്കിലും വെളിച്ചം ജയിക്കട്ടെ.
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
2011, ജൂലൈ 17, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ
------------–------------------------------------- വളവുകളിലോരോന്നിലും വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...
-
------------–------------------------------------- വളവുകളിലോരോന്നിലും വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...
-
വസന്തം എത്തിനോക്കാത്തയീ കടന്നൽക്കൂടിനകക്കെട്ടിൽ പോലും എന്റെ ഹൃത്തിലൊരു പൂ വിരിയുന്നുണ്ട് രുചി ഭേദങ്ങൾ വിലക്കപ്പെട്ടയീ അസ്തമയ വേളയിൽ പോലും ...
-
ഹൃദയ രാഗങ്ങൾ കൊറിച്ചിരിക്കുന്നൊരു മധുമേഘ സന്ധ്യയിൽ നിന്ന്, ക്രൂരം വിഷാദങ്ങൾ പൊഴിയുന്ന നാലാം തെരുവിലേക്കെന്നെ മൊഴിമാറ്റിയെഴുതിയ ജാര സംസർഗ്ഗങ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ