2011, ജൂലൈ 3, ഞായറാഴ്‌ച

എന്റെ പക­ലു­കൾ


പ്രാണ­വാ­യു­വുൾക്കൊ­ള്ളാൻ പെടാ­പാ­ടു­പെ­ട്ടു­കൊണ്ട്‌
പക­ലിന്റെ തൊട്ടി­ലി­ലു­റ­ങ്ങുന്ന മകൻ
അയ­ലത്തെ വിരു­ന്നിന്റെ വിഭ­വങ്ങളെച്ചൊല്ലി
അത്താ­ഴ­ത്തി­ന­രി­ക്കി­നി­യെ­ന്തെന്നു ഭാര്യ
നര­ച്ച കട­ലാ­സിൽ കോറി­യി­ടാ­നൊ­ന്നു­മി­ല്ലാതെ
നഖം കടി­ച്ചു­തുപ്പി ഞാനി­രി­ക്കുന്നു
ചിങ്ങ­മ­റി­യാതെ കന്നി­യ­റി­യാതെ
ചിതൽപ്പുറ്റു തിന്ന പാടം നീണ്ടു കിട­ക്കുന്നു

ചിത­യെ­രി­ഞ്ഞൊ­ടു­ങ്ങിയ ഓർമ്മ­ക­ളിൽ
ചിര­പു­രാ­തന കാതൽ മാത്രം ബാക്കി­യാ­വുന്നു
ചിലന്തി വല­യി­ലൂടെയൂർന്നു വീണ സ്വപ്ന­ങ്ങ­ളിൽ
ചിറ­കു­ള്ളവ മാത്രം നാക്കു­നീ­ട്ടുന്നു
ഇന്ന­വധി ദിന­മാ­കയാൽ ഫാക്ട­റി­യിൽ നിന്നും
സമ­യ­ത്തിന്റെ അപ­ഥ­സ­ഞ്ചാ­ര­ങ്ങ­ള­റി­യിച്ചു
സൈറ­ൺ മുഴ­ങ്ങാ­നി­ടയില്ല
പുഴു­വ­രിച്ച തല­ച്ചോ­റി­നു­ള്ളി­ലേ­തെ­ങ്കി­ലു­മൊരു കോണിൽ
വിഷം തീണ്ടിയ ഓർമ്മ­ക­ളുടെ വിക­ല­ഭാ­ഗ­ങ്ങൾ തേടി
കുന്തി­ച്ചി­രി­ക്കു­മ്പോഴും പക­ലൊ­ടു­ങ്ങു­ന്നില്ല

മക­നു­ണർന്നാ­ലി­നിയും പല സംശ­യ­ങ്ങ­ളു­ണ്ടാവും
ഞാന­റി­യു­ന്നില്ല നിന്റെ ചോദ്യ­ങ്ങൾക്കു­ത്തരം
കട­ലാ­സിൽ നിന്നും കണ്ണു­യർത്തി­യാൽ
കട­ക്ക­ണ്ണി­ലെ­ഴു­താതെ പോയ മഷി­യുടെ
കന­കവും കസ­വു­മ­ണി­യാത്ത മന­സ്സിന്റെ
വേവ­ലാതിപ്പുസ്തകം നീ തുറക്കും

തേഞ്ഞു തീർന്ന­യെൻ ഘടി­കാ­ര­ച­ക്ര­ങ്ങൾക്കു
വേഗ­ത­പോ­രെന്നു തോന്നിത്തുട­ങ്ങുന്നു
കല­ണ്ട­റി­നു­ള്ളിലെ കറുത്ത ദിന­ങ്ങൾ
മുഴു­വ­നായ്‌ ചുമ­ക്കാൻ തുട­ങ്ങു­മ്പോൾ
ഇനി­യു­മെ­ന്നിലെ പക­ലു­കൾക്കു നീള­മേ­റുന്നു

വരണ്ട മനസ്സും മഷി­യു­ണ­ങ്ങിയ എഴു­ത്താ­ണിയും
നര­ക­യ­റി­യെൻ താളു­ക­ളിൽ വിട­രാൻ മടി­ക്കു­മ്പോൾ
മുന്നിൽ ഞാൻ കാണുന്നു
വിര­സ­മാ­യൊ­രാ­യിരം പക­ലു­കൾ.

----------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...