ഒരു വസന്തം എന്റെ കാഴ്ചയിൽ നിന്നു
കൊഴിഞ്ഞു പോകുന്നു
ഒരു പൂപോലും ചൂടാനാവാതെ
ഒരു പരാഗണം പോലും കണാനാവാതെ
ഒരു വസന്തം
ഒരു സ്വപ്നം എന്നിൽ നിന്നു
നീന്തിയകലുന്നു
ഒന്നുണരാനാവാതെ
ഒന്നുറക്കെകരയാനാവാതെ
ഒരു സ്വപ്നം
ഒരു മേഘമെന്നിൽ തുങ്ങി നില്ക്കുന്നു
ഉരുകിത്തീരാനും പെയ്തൊഴിയാനുമാവാതെ
ഒരു മേഘം
എന്റെ രാജവീഥികളിൽ
ഭിക്ഷാടനം പഠിക്കാനൊരു
കേന്ദ്രീയ സിലബസ്
പീഡനങ്ങളെക്കുറിച്ച്
തിസീസെഴുതാൻ മൂന്നംഗ സമിതി
പുലരുവോളം വ്യഭിചരിക്കാൻ
കുമ്പസാരക്കൂടിന്റെ മറവ്
ചേറൊഴിഞ്ഞ എന്റെ പാടങ്ങളിൽ
ഡോളർ കായ്ക്കുന്നതും കാത്തു
ഞാനിരിക്കുന്നു
വിത്തുകാള വിദേശിയാവാൻ വേണ്ടി
വിൽപത്രമെഴുതി ഞാൻ
സ്വസ്തി നടിക്കുന്നു
പിന്നെ,
ആഗോള കമ്പോളങ്ങളിൽ
ഭാര്യയ്ക്കു ഒരു എക്സ്ചേഞ്ച് ഓഫർ
പുത്രകാമേഷ്ടിക്കും പൂജാകർമ്മങ്ങൾക്കു
നേരം കളയാനില്ലാതെ
സ്പേം ബാങ്കുമായൊരു
മൗസ് ക്ളിക്ക്
വായ്ക്കരിയിടാനാരുമില്ലാതെ
പിതൃതർപ്പണത്തിനു പുത്രനില്ലാതെ
പാതയോരത്തുഞാൻ
വീണൊടുങ്ങുമ്പൊഴും
അഹന്തയെന്നിൽ നിറഞ്ഞു നില്ക്കുന്നു.
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]
2011 ജൂലൈ 10, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ
------------–------------------------------------- വളവുകളിലോരോന്നിലും വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...
-
------------–------------------------------------- വളവുകളിലോരോന്നിലും വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...
-
ഹൃദയ രാഗങ്ങൾ കൊറിച്ചിരിക്കുന്നൊരു മധുമേഘ സന്ധ്യയിൽ നിന്ന്, ക്രൂരം വിഷാദങ്ങൾ പൊഴിയുന്ന നാലാം തെരുവിലേക്കെന്നെ മൊഴിമാറ്റിയെഴുതിയ ജാര സംസർഗ്ഗങ്...
-
കുഴിമാടത്തിൽ നിന്ന് പറിച്ച് നടാനാവാത്തവ +++++++++++++++++++++++++++++ ഒരു കുന്നൊക്കെയും ഒന്നിച്ച് നിന്ന് എന്നെ മാത്രം കടലിലേക്കുന്തുന്നു ഒര...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ