2011, ജൂലൈ 20, ബുധനാഴ്‌ച

മുൻവാക്ക്

അക്ഷര­ങ്ങ­ളിൽ നിന്ന്‌ അക്ഷ­ര­ക്കൂ­ട്ട­ങ്ങ­ളായ്‌
 വാക്കു­കൾ കുരൽ ചീന്തി­ത്തെ­റി­ക്കു­ക­യാണ്‌.
വക­വ­തി­രി­ല്ലാത്ത വാക്കു­ക­ളുടെ മേള­ങ്ങളെ
കവി­ത­യെന്നു ഞാൻ വിളി­ക്കു­ന്നു.
മന­സ്സിൽ വിരി­യുന്ന വർണ്ണ­ങ്ങ­ളിൽ,
അസ്വ­സ്ഥ­ത­യിൽ പുക­യുന്ന നിമി­ഷങ്ങളിൽ,
അടി­ച്ച­മർത്ത­പ്പെ­ടുന്ന ആത്മ­വി­കാ­ര­ങ്ങ­ളിൽ,
 കൂട്ടി­ല­ട­യ്ക്ക­പ്പെ­ടുന്ന ബാല­രോ­ദ­ന­ങ്ങ­ളിൽ,
വഴിപിഴ­ച്ചെ­ല്ലാ­മൊ­ടുങ്ങി കരി­ന്തിരി പട­രുന്ന
യൗവ്വന  വി­ലാ­പ­ങ്ങ­ളിൽ എല്ലാം ഞാൻ
കവിതയ്ക്കു കാതോർക്കു­ന്നു.
വേദ­നയും കവി­തയും ഒരേ നാണ­യ­ത്തിന്റെ
ഇരു­പു­റ­ങ്ങ­ളാ­വു­മ്പോൾ അത്‌ ജീവ­ത­മാ­കു­ന്നു.
കവി­ത­യിൽ അവ­ന­വന്റെ ആത്മ­സത്ത
കണ്ടെ­ത്തു­മ്പോൾ  ജീവിതം താള­ല­യ­മാ­കു­ന്നു.
രാഗ­സ­മൃ­ദ്ധ­മായ ഒരു ജീവി­തത്തിന്‌
കവിത കാര­ണ­മാ­കു­മ്പോൾ കാവ്യ രചന
അർത്ഥ പൂർണ്ണമാകു­ന്നു. കാല­മുള്ള
 കാല­മെല്ലാം കവിത  നിലകൊ­ള്ളു­മ്പോൾ
കാവ്യ­ഭാ­വ­മ­ല്ലാ­ത്ത­തെല്ലാം അക്ഷ­ര­ങ്ങ­ളിൽ
തന്നെ കുരു­ങ്ങി­ക്കി­ട­ക്കട്ടെ

                                          ‌-മമ്പാ­ടൻ മുജീബ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...