2011, ജൂലൈ 3, ഞായറാഴ്‌ച

ഹലു­വാ­കഷ്ണം


ഹലുവ വാങ്ങ­ണ­മെന്നു മകൻ പല­നാൾ
കല­പില കൂട്ടു­ന്ന­തറിയുന്നു ഞാൻ
മല­പോൽ പ്രാരാ­ബ്ധ­ങ്ങ­ളു­മ­തി­ലേറെ
പല­പല ആധി­കളും അല­ട്ടു­ക­യാൽ വാഴ്‌വി­ലെന്നും
ജല­പാനം പോലും നിഷേധിച്ച നാളി­ലെല്ലാം 
കാല­മൊന്നു വരു­മെന്നു കന­വു­ക­ണ്ടി­രിന്നു
അല­യ­ടി­ച്ചു­ള്ളിലെ തീതി­ട്ട­യെ­ല്ലാ­മൊ­തുങ്ങി
നലമായ്‌ ജീവി­ത­യാത്ര തുട­രു­മെ­ന്നായ്‌

ആവ­തില്ല ഇനി­യ­ധി­ക­ഭാരം ചുമ­ന്നി­ടാൻ
നോവതു കൊണ്ടോടിയ ഓട്ട­മെല്ലാം
ജീവി­ത­മാ­കു­ന്നി­ല്ലെന്ന പാഠ­മുൾക്കൊണ്ട്‌ 
ഭാവ­രാ­ഗ­താ­ള­മെല്ലാം കൈവെ­ടിഞ്ഞു
ലാവ­കണക്കെ തിള­ച്ചി­ടുന്ന ഓർമ്മ­ക­ളിൽ
പാവ­യായ്‌ നാട­കാന്ത്യം വരും­വരെ 
കേവല മർത്യ ജന്മം ആടിത്തീർത്തി­ടു­ന്നു

ഏതോ നിശ്ശ­ബ്ദ സ്വപ്ന­മെ­​‍ാന്നി­ലെ­ങ്കിലും
ജേതാ­വാ­യി­ടു­മെന്ന ചിന്ത­യൊ­ന്നിൽ
കാത­ങ്ങൾ താണ്ടി നായാ­യോ­ടിയും
കിതച്ചുവീഴ്കിലും കർമ്മനിര­ത­നാ­യി­ടുന്നു
താതെ­നെൻ കർത്തവ്യം മറ­ന്നി­ടാതെ
വാതാ­യ­ന­ങ്ങ­ളി­ലെല്ലാം ഭിക്ഷ­തേ­ടി­ടു­ന്നു

താര­മൊ­ന്നു­ദി­ച്ചു­യർന്നിടും യാത്ര­യി­ലെന്ന്‌
ഭാരം മറന്നും പുഴ നീന്തി­ടുന്നു
ഹാരം കൊതിച്ച അന്ത്യ­നാ­ളി­ലെ­ങ്കിലും 
ഹരണ ഗുണനം കഴിഞ്ഞു മിച്ച­മാ­യി­തെ­ങ്കിൽ
തര­ണ­മെ­ന്നുണ്ട്‌ നിനക്കൊരു ഹലു­വാ­ക­ഷ്ണ­മെ­ങ്കി­ലും

പണ­യെ­പ്പെ­ടു­ത്തി­യെൻ സ്വപ്ന­ങ്ങ­ള­ത്രയും
പിണ­മാ­യിട്ടും മുമ്പൊരു നാളെ­ങ്കിലും
ഗണി­ച്ചി­ടാ­നെൻ സമൂ­ഹ­മെ­ന്നെ­യൊരു
പണ­ക്കാ­ര­ര­ന­ല്ലെ­ങ്കിലും പന്തി­യിൽ തുല്യ­നായി

താമ­സ­മി­ല്ലി­നി­യെൻ നാളേ­ടിൽ
തമോ­ഗർത്ത­ത്തിൽ വീണൊ­ടു­ങ്ങി­ടാൻ
മമ മകൻ ആശ­യ­തിൻ മുമ്പേ ഫലി­ച്ചി­ടട്ടെ

ഹലുവ വാങ്ങാൻ ഞാനെൻ പനി­ക്കി­ടക്ക­യിൽ നിന്നു
ചില­വാ­ക്കി­ടട്ടെ ഒടു­ക്ക­ത്തെ­യെന്റെ നാണ­യ­ക്കലുക്കം

ഫല­പ്രാ­പ്തി­യി­ലെ­ത്തട്ടെ നിൻ മോഹ­മൊ­ന്നെ­ങ്കിലും

വാങ്ങി നിന­ക്കാ­യെൻ അന്ത്യനീക്കി­യി­രു­പ്പി­ല്​‍്‌ നിന്ന്‌
തേങ്ങാ നിറ­ച്ച­ഹ­ലു­വ­യിൽ നിന്നൽപ്പം
താങ്ങുവാനാ­വാത്ത ഭാരമൊട്ടു­ങ്ങെ­ങ്കിലും
തേങ്ങ­ല­ട­ങ്ങട്ടെ നിൻവാഴ്‌വിലെ­ങ്കിലും
അങ്ങേ­ക്ക­വ­ല­യിൽ നിന്നു വരുന്നുണ്ട്‌ തമ്പു­രാൻ
അങ്ങുന്നു ജീവിതം കാക്കു­ന്നോ­ന­ല്ലയോ
തെങ്ങു കമുങ്ങു തേൻവരി­ക്ക­യെ­ന്ന­ങ്ങനെ
തങ്ങളിൽ കുശലം പറഞ്ഞു മട­ങ്ങു­മ്പോൾ
അങ്ങേർക്കു­പഹാ­ര­മായ്‌ വേണംപോൽ
എങ്ങനെയൊക്കെയോ വാങ്ങിയ ഹലു­വാ­പ്പൊതി
മങ്ങി, മുഖം മനസ്സു പ്രതീ­ക്ഷ­യെല്ലാം ഇനി
തങ്ങി നിൽക്കുന്നു വീട­ണ­യാതെ ഒടുക്കം വരെ


മമ­മ­മ­മ­മ­മ­മ­മ­മ­മ­മ­മ­മ­മ­മമ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...